അഹംഭാവം/അഹംകാരം
ഫാ. സിറിയക് കണിച്ചായി
അഹംഭാവം = ഞാൻ-ഞാൻ എന്നുള്ള ഭാവം അഥവാസ്ഥിതി.
അഹംകാരം = ആ വിചാരത്തോടു കൂടിയുള്ള പ്രവൃത്തി
- ഞാൻ എനിക്കുവേണ്ടി ഞാൻ ജീവിക്കുന്നത് എനിക്കുവേണ്ടി. ഞാൻ ഒരുനാളുംമറക്കാതെ സദാ ഓർത്തിരിക്കുന്നത് എന്നെത്തന്നെ. ഞാൻ സ്നേഹിക്കുന്നത് അഥവാ പ്രീതിപ്പെടുത്തുന്നത് എന്നെത്തന്നെ.
- എനിക്കുള്ളവയും എനിക്കു വേണ്ടി
- എന്റെ കർമങ്ങളെല്ലാം എനിക്കുവേണ്ടി ഇതാണ് അഹംഭാവം/അഹം കാരം അഥവാ self.
യേശുവിനെ അനുഗമിക്കുന്നതിനുള്ള ഒന്നാമത്തെ വ്യവസ്ഥ: “നീ നിന്നിലെ അഹത്തെ – self-nj നെ – പരിത്യജിക്കുക (മർക്കോ. 8:34) എന്നുള്ളതാണ്.ഈ മലയാള തർജ്ജമ അത്രകൃത്യമാണെന്ന് തോന്നുന്നില്ല.എന്നിലുള്ള Self-നെ എനിക്കു ഒരൊറ്റ പ്രവൃത്തികൊണ്ട് ഒന്നാകെ, എന്നേക്കുമായി, പരിത്യജിക്കാൻ – എനിക്കു വേണ്ടെന്ന മട്ടിൽ വലിച്ചെറിയാൻ – സാധിക്കുന്നതല്ല. ഇംഗ്ലീഷ് തർജ്ജമ Deny your self എന്നാണ്. Deny എന്ന വാക്കിന്റെ അർത്ഥം (ഇന്നും) to say ‘ no’ എന്നാണ്. ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക് arneomai എന്നാകുന്നു. അതിന്റെ അർത്ഥവും to say ‘no’ എന്നാകുന്നു.
ഞാൻ ജീവിക്കുന്നത് എനിക്കു വേണ്ടി NO എനിക്കുള്ളവ എനിക്കുവേണ്ടി NO എന്റെ പ്രവൃത്തികൾ എനിക്കു വേണ്ടി NO ഇതാണ് ശിഷ്യത്വത്തിന്റെ ഒന്നാമത്തെ വ്യവസ്ഥയായി Deny your self എന്ന് പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്. സ്വാർത്ഥമതിയായി പെരുമാറാൻ പ്രലോഭിതനാകുന്ന ഓരോ അവസരത്തിലും ഇതു ഓരോരുത്തനും അവന വനോടുതന്നെ പറഞ്ഞ് അത്പ്രവൃത്തിപഥത്തിലാക്കണം. ഇങ്ങനെ നാം നമ്മിലെ സ്വാർത്ഥത്തെ ക്രമേണ പുർണമായി നിഗ്രഹിക്കണം. ഇതിനാണ് ഭഗവത് ഗീതയിൽ “ആത്മ വിനിഗ്രഹം” എന്ന് പറഞ്ഞിട്ടുള്ളത് (17:16).
നന്മുടെ മനുഷ്യത്വത്തെ പാപമൊഴികെ എല്ലാ കാര്യങ്ങളിലും യേശു സ്വീകരിച്ചിരിക്കുന്നു (ഹെബ്ര. 4:15). അതിനാൽ സ്വാർത്ഥമതിയായി പെരുമാറുന്നതിനു മനുഷ്യസ്വഭാവത്തിലുള്ള പ്രവണത യേശുവിലും ഉണ്ടായിരുന്നു. എന്നാൽ അവിടുന്ന് അതിനെ, അറിഞ്ഞ്, മനസ്സായി, ബോധപൂർവം, തന്നോടുതന്നെ ബലം ചെയ്ത്, (മത്താ.11:12) ജയിച്ചു. ഇങ്ങനെ യേശു തന്നിലെ self-നെ ഇല്ലായ്മ ചെയ്ത് തന്നെത്തന്നെ ശൂന്യമാക്കി (ഫിലി.2:7).അതുവഴി ശിഷ്യത്വത്തിന്റെ ഒന്നാമത്തെ വ്യവസ്ഥ അവിടുന്ന് തന്നിൽത്തന്നെ പൂർത്തിയാക്കി. എന്നാൽ ഈ ശൂന്യത വെറും ഇല്ലായ്മ അഥവാ അഭാവമല്ല. മറിച്ച്, ഈ ശൂന്യത അവിടുന്നിൽ ഇടം, അഥവാ space ആയിരുന്നു. ഞാൻ എനിക്കുവേണ്ടി ജിവിക്കുകയില്ല എന്നു പറഞ്ഞ്, തന്നിലെ അഹത്തെ – self-നെ – ശൂന്യമാക്കിയതാണ്, ഞാൻ ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടിയേ ജീവിക്കൂ എന്ന നിശ്ചയം നടപ്പിലാക്കുന്നതിനുള്ള space തന്നിൽ സൃഷ്ടിക്കുവാൻ യേശുവിനെ പ്രാപ്ത നാക്കിയത്. അതാണ് ജർമൻ ദൈവശാസ്ത്രജ്ഞനായ Dietrich Bonhoeffer പറഞ്ഞിട്ടുള്ളതു പോലെ യേശുവിനെ A Man for the OTHER and Others ആക്കിത്തീർത്തത്. യേശു: “പരനും (ദൈവത്തിനും) അപരനും വേണ്ടിയുള്ള ഒരു നരൻ.”