June 1, 2023

അഹങ്കാരവും എളിമയും

ഫാ. സിറിയക് കണിച്ചായി

അഹംഭാവത്തിലും അഹംകാരത്തിലും കഴിയുന്ന വ്യക്തി യുടെ സത്വത്തിൽ അഥവാ   being-ൽ നിറഞ്ഞു നിൽക്കുക അഹം അഥവാ സ്വാർത്ഥപൂരിതമായ self ആയിരിക്കും. അതായത്, ഞാൻ എനിക്കുവേണ്ടി. ഈ നിറവ് അയാളുടെ സത്വത്തി ൽനിന്നും അയാൾക്ക്‌ ഉള്ളവയിലേയ്ക്കും (having) അയാളുടെ കർമ്മങ്ങളിലേയ്ക്കും (doing) സദാ നിഷ്ക്രമിച്ചു കൊണ്ടിരിക്കും. അതായത്, എനിക്ക് ഉള്ളവയും എന്റെ കർമ്മങ്ങളും എനിക്കു വേണ്ടി.

ഇവ്വിധം ആമൂലാഗ്രം അഹത്തെക്കൊണ്ട് നിറഞ്ഞിരിക്കുന്ന അയാളിലുള്ള ഈ  നിറവ്, അയാളിലേയ്ക്ക് പ്രവേശിക്കുവാൻ ദൈവവും മനുഷ്യനുമായ യേശുവിനു ഇടം കിട്ടാത്തനിലയിൽ അയാളെ ആക്കിത്തീർക്കും. തന്മുലം അയാളുടെ വികാരങ്ങളും (feeling) ചിന്തകളും (thinking) ആഗ്രഹങ്ങളും (desiring) പരിശ്രമങ്ങളും (striving) ജീവിതവും(living), തന്നെത്തന്നെ കേന്ദ്രീകരിച്ചും തന്നെ മുൻനിറുത്തിയും മാത്രമായിരിക്കും. ഇതാണ് അഹങ്കാരിയുടെ ചെറുപ്പം. അയാൾ തന്നിലെ അഹത്തിന്റെ ഹ്രസ്വവലയത്തിൽ ബന്ധിതനായിരിക്കുന്നു. ആ  ബന്ധനത്തെഭേദിച്ച്, ദൈവത്തിന്റെയുംമനുഷ്യരുടെയും വലിയ ലോകത്തിലേയ്ക്ക് പ്രവേശിക്കാൻ അഹംകാരി കെല്പ്പ്പില്ലാത്തവനായി തീർന്നിരിക്കുന്നു.

അഹംഭാവവും അഹംകാരവും സ്വന്തം സത്തയിൽ പ്രവർത്തിക്കാത്ത വിധം തന്നെയും തനിക്ക് ഉള്ളവയെയും തന്റെ കർമ്മങ്ങളേയും അഹത്തിന്റെ പിടിയിൽനിന്നും മോചിമായി കാക്കുന്നതാണ് എളിമ. എളിമയുള്ളവനിൽ അഹംഭാവമോ അഹംകാരമോ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ,എളിമയുള്ളവൻ തന്നിലെ അഹത്തെ – അഹംഭാവത്തെയും അഹംകാരത്തെയും – നിഹനിച്ചിരിക്കുന്നു.

തത്ഫലമായി അയാളിലുണ്ടാകുന്ന ശുന്യത, അയാളിലേയ്ക്ക് പ്രവേശിക്കുന്നതിനും അയാളിൽ വസിക്കുന്നതിനും അയാളിൽ പ്രവർത്തിക്കുന്ന തിനും അയാളെ ചലിപ്പിക്കുന്  തിനും ദൈവവും മനുഷ്യനു മായ യേശുവിനു ലഭിക്കുന്ന ഇടം അഥവാ space ആയിഭവിക്കുന്നു. തന്മൂലം എളിമയുള്ളവന്റെ വികാരങ്ങളും ചിന്തകളും ആഗ്രഹങ്ങളും പരിശ്രമങ്ങളും ജീവിതവും അവനവനെ കേന്ദ്രീകരിച്ചാവാതെ, ദൈവത്തെയും മനു ഷ്യരെയും കേന്ദ്രീകരിച്ചും അവരെ മുൻനിറുത്തിയും ആയിരിക്കും. ഇതാകുന്നു എളിമയുള്ളവന്റെ വലിപ്പം. അയാൾ തന്റെ അഹത്തിന്റെ ബന്ധനത്തിൽനിന്നും പുറത്തു കടന്ന്, ദൈവത്തിന്റെയും മനുഷ്യരുടെയും – ദൈവവും മനുഷ്യനുമായ ക്രിസ്തുവിന്റെ – വലിയ ലോകത്തിലേയ്ക്ക് വളർന്നിട്ടുള്ളവനും അവരി ലേയ്ക്കു സ്വതന്ത്രമാക്കപ്പെട്ടവനും ആയിരിക്കും.

യേശു പറഞ്ഞിരിക്കുന്നു: “Whoever becomes humble like the child is the greatest in the kingdom of heaven” (Mt. 18:3; Lk. 14:1). മറ്റു സുവിശേഷകന്മാർ “ദൈവരാജ്യം” എന്നു ഉപയോഗിച്ചിരിക്കെ, മത്തായി ഉപയോഗിച്ചിരിക്കുന്ന പദം “മോക്ഷരാജ്യം” എന്നാണ്. മോക്ഷം എന്നാൽ മോചി‌ത മായ അവസ്ഥ എന്നാണ ർത്ഥം. എളിമയുള്ളവൻ അവനവനിൽത്തന്നെ ബന്ധിതനാ കാതെ, ഇപ്പോൾത്തന്നെ ദൈവത്തിലേയ്ക്കും എല്ലാവരി ലേയ്ക്കും മോചിതനായിരിക്കുന്നു. അവരെ  മോക്ഷരാജ്യത്തിൽനിന്നും തടയാൻ യേശു വിന്റെ ശിഷ്യന്മാർക്കുപോലും സാധിക്കുന്നതല്ല (മത്താ.19: 13-15). തന്നിലെ അഹത്തെശുന്യമാക്കിയതിലൂടെ  (ഫിലി.2:7) യേശു അഭ്യസിച്ച എളിമയാണ്, തന്നിൽത്തന്നെ ബന്ധിതനാകാതെ, ദൈവത്തിലേയ്ക്കും എല്ലാവരിലേയ്ക്കും തന്നെത്തന്നെ മോചിപ്പിക്കുവാൻ യേശുവിനു പ്രാപ്തി നൽകിയ എളിമയാ ണ്, നമുക്ക് അവിടുന്നിൽനിന്നും പഠിക്കാനുള്ളത് (മത്താ.11:29).

വിശ്ദ്ധിക്കുള്ള ഏറ്റവും വലിയ

തടസ്സമായി ഗ്രീക്ക് മിസ്റ്റിക്കു

കൾ പറയുന്നത്, അഹംഭാവി

യിൽ നിലനിൽക്കുന്ന, തന്നോടുതന്നെയുള്ള ബന്ധനജനകമായ ഇടുങ്ങിയ സ്നേഹം (self-love, oikalosis) ആകുന്നു. “അവനവൻ തനിക്കായി തീർത്തിരിക്കുന്ന കരാഗൃഹത്തിൽനിന്നും പുറത്തു കടക്കാൻ ഒരുവനെ

സമ്മതിക്കാത്ത ജയിൽ സൂക്ഷിപ്പുകാരനാകുന്നു ഓരോരുത്തനിലെയും അഹംഭാവം അഥവാ അഹംകാരം” (മൈത്രി ഉപനിഷത്ത് 6:29).