ഇതൾ വിരിയുന്ന നവലോകം
രഞ്ജിത്ത് അത്താണിക്കൽ
പുതിയ ആകാശവും പുതിയ ഭൂമിയും നമ്മുടെ ഹൃദയങ്ങളിൽ നാമ്പെടുക്കുന്ന
പുതുവർഷം. നന്മയെ സ്വപ്നം കണ്ട് പുതിയ സ്യഷ്ടിയെ മെനഞ്ഞെടുക്കുവാൻ
ദൈവം നല്കുന്ന സുവർണ്ണാവസരം പുതുമയുള്ള ജീവൻ നല്കുകയാണ് പുത്തൻ സൃഷ്ടി. മറക്കാനും, പൊറുക്കാനും, ഇല്ലായ്മയിൽ നിന്ന് ഉളായ്മയിലേക്ക് നടന്നടുക്കുന്ന പാഥേയത്തിലെ പാഥികർ. ജീവിതയാത്രയിലെ ഒരു നാഴികക്കല്ല് താണ്ടി, യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനം പുൽകുവാനുള്ള കുതിപ്പ്. പുതുവത്സരം ദൈവത്തിന്റെ ദാനമാണ്. അനുഗ്രഹത്തിന്റെയും ആശീർവാദത്തിന്റെയും സമാധാനത്തിന്റെയും വർഷമാണ്. ദൈവം നമ്മിൽ ചൊരിയുന്ന കരുണയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ് പുതിയവർഷം.
പുതിയ ആകാശവും പുതിയ ഭൂമിയുമാണ് പുതുവർഷത്തിൽ വിഭാവനം ചെയ്യുന്നത്. ഇതൾ വിരിയുന്ന ദൈവരാജ്യത്തിന്റെ വ്യത്യസ്തമാനങ്ങൾ ഉൾക്കൊള്ളുകയാണ് ഒരു നവലോകസ്യഷ്ടി. യേശുവിൽ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെട്ടു. ആ നവ്യസൃഷ്ടിയുടെ ആദ്യജാതനാണ് യേശുവാകുന്ന പ്രകാശം. അവിടുത്തെ ആഗമനത്തോടെ ഒരു പുത്തൻയുഗം പിറന്നു. ആഴ്ചയുടെ ആദ്യദിനം ഉദ്ഘാടനം ചെയ്യപ്പെട്ടു. ദൈവം നമ്മോടുകൂടെയായ ഇമ്മാനുവേൽ വസിക്കുകയായി.
ജലത്താലും പരി ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാദ്ധ്യമല്ല (യോഹ 3:5). പൂർണ്ണമായ പരിവർത്തനമാണ് വ്യക്തികളിൽ നവലോകത്തിന്റെ അലയടികൾ ഉണ്ടാക്കുന്നത്. ക്ഷയമുള്ള ബീജത്തിൽ നിന്നല്ല; ക്ഷമില്ലാത്തതിൽ നിന്ന് ദൈവത്തിന്റെ നിത്യം നില്ക്കുന്ന ജീവനുള്ള വചനത്താൽ വീണ്ടും ജനിച്ച മനുഷ്യരെപ്പോലെ വിശുദ്ധവും പൂർണ്ണവുമായ ഹൃദയത്തോടെ അന്യോന്യം സ്നേഹിക്കുവാനാണ് ഈ പുതുവർഷം നമ്മോടാവശ്യപ്പെടുന്നത്. യേശുവിന്റെ മരണവും ഉത്ഥാനവും വഴി സത്യത്തിന്റെ വചനത്താൽ പുതിയ ജീവിതത്തിലേക്ക് ദൈവത്തെ മഹത്വപ്പെടുത്തുവാൻ ലഭിക്കുന്ന അവസരം.
മാമ്മോദീസായിൽ ക്രിസ്തുവിനെ സ്വീകരിക്കുന്ന ചെറിയ തുടക്കത്തിലൂടെ ദൈവത്തിന്റെ കരുണയുടെ പ്രവാഹമാകുന്ന കൗദാശിക ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത്, രണ്ടാം ആഗമനമുഹൂർത്തത്തിലേക്ക് ഉറ്റുനോക്കുകയാണ് പുതുവർഷത്തിലൂടെ നൽകുന്ന ആത്മീയസന്ദേശം. പഴയതിനെ മറക്കുക, വെടിയുക, പുതിയതിനെ സ്വീകരിക്കുക, അണിയുക. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിൻ. സമ്പൂർണ്ണ ജ്ഞാനം കൊണ്ട് സ്രഷ്ടാവിന്റെ പ്രതിച്ഛായ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ (കൊളോ 3: 9-10). പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിക്കുകയെന്നാൽ ആത്മാവിനാൽ നവീകരിക്കപ്പെടുക യാണ്. ദൈവാനുഭവം അനുഭവിക്കാൻ സാവൂളിന് സാധിച്ചപ്പോൾ, സാവൂൾ പൗലോസായി മാറി. ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നതെന്ന് ഏറ്റുപറയുന്ന ചങ്കുറ്റം. ഇതാണ് ആത്മാവിലുള്ള ജനനമെന്ന് യേശുനാഥൻ സൂചിപ്പിക്കുന്നത്. സക്കേവൂസിന്റെ ഹൃദയത്തിലേക്ക് യേശുനാഥൻ കടന്നുവന്നപ്പോൾ രക്ഷയുടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച് പുതിയ മനുഷ്യനായി.
നന്മയും തിന്മയും തിരിച്ചറിയുവാൻ രക്ഷയുടെ മാർക്ഷമായ പരി ആത്മാവാണ് പുതുജീവൻ. രൂപാന്തരപ്പെട്ട യേശുവിനെ ജീവിതത്തിൽ പകർത്തുക, മറ്റുളളവർക്കു പകർന്നുകൊടുക്കുക. എന്നിലുള്ള മനുഷ്യത്വത്തെയും മറ്റുള്ളവരിലുള്ള ദൈവത്വത്തെയും കണ്ടെത്തുക, അനുഭവിക്കുക, പകർന്നുകൊടുക്കുക എന്നതാണ് പുത്തൻ സ്യഷ്ടി. മദ്യത്തിനും മറ്റുലഹരിപദാർത്ഥങ്ങൾക്കടിമപ്പെട്ട് പണക്കൊഴുപ്പ് കാണിക്കുവാൻ ലഭിക്കുന്ന അവസരമായിട്ടാണ് പുതുവർഷപിറവിയെ പലരും സ്വീകരിക്കുന്നത്. പതഞ്ഞുനുരഞ്ഞു പൊങ്ങുന്ന കുപ്പികൾ പൊട്ടുമ്പോഴും, ആകാശത്ത് വിരിയുന്ന അമിട്ടുകളുടെ എണ്ണം എടുക്കുമ്പോഴും, ഒരു നേരത്തെ അരവയറിനു വകയില്ലാത്തവരെ എല്ലാവരും മറന്നുപോകുന്നു. എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ്, എന്റെ സുഖവും എന്റെ സന്തോഷവും മാത്രം. മറ്റുള്ളവർ എങ്ങനെയായാലും കുഴപ്പമില്ല; എന്റെ കാര്യം നടക്കണം.
കാട്ടികൂട്ടലല്ല; കാട്ടികൊടുക്കലല്ല; മറിച്ച്, ദൈവത്തോട് കൂടിയിരിക്കലാണ് പുത്തൻനൂറ്റാണ്ടിന്റെ ആശയം. കാല ാലത്തിന്റെ ചുവെരുഴുത്തുകളുടെ പിന്നാലെ പരക്കം പായാതെ ദൈവത്തിന്റെ അടയാളങ്ങളെ മുറുകെ പിടിക്കലാണ് പുതുപ്പിറവി നല്കുന്ന ചൈതന്യം സ്യഷ്ടപ്രപഞ്ചത്തിൽ ദൈവത്തിന്റെ കൂദാശയായിത്തീരലാണ് ഈ നവചൈതന്യം. ദൈവത്തിന്റെ കൂദാശയായിത്തീരണമെങ്കിൽ ദൈവം എന്റെ ഹൃദയത്തിൽ വന്നുപിറക്കണം. അതിനായി നാം ബെഹമിലെ കാലിത്തൊ ഴുത്തായി, ഇല്ലായ്മയുടെ, ശൂന്യവത്ക്കരണത്തിന്റെ മാർഗ്ഗം പിൻതുടരണം. അവൻ വളരുകയും ഞാൻ കുറയുകയും വേണം (യോഹ 3:30) ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും, വാത്സല്യഭാജനങ്ങളും, പരിശുദ്ധരുമെന്ന നിലയിൽ കാരുണ്യം, ദയം, വിനയം,സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിൻ (കൊളോ 3:13). ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ, ഈ സമാധാനത്തിലേയ്ക്കാണ് ഏകകരീരമായി നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തു എല്ലാമാണ്; എല്ലാവരിലുമാണ് (കൊളോ 3: 11).
ആഘോഷത്തിന്റെ, അനുകരണത്തിന്റെ മാർഗ്ഗമല്ല, അറ്റമില്ലാത്ത ലോകത്ത് ഒറ്റപ്പെട്ടവരുടെ, വേദനിക്കുന്നവരുടെ ദൈവമായി സ്വയം ശൂന്യവത്കരിച്ച് ദാസന്റെ രൂപം ധരിച്ച യേശുവിനോടുകൂടി കാലിത്തൊഴുത്തിൽ പിറന്ന്, നന്ദിയുടെയും പ്രത്യാശയുടെയും തീപ്പൊരിനാളമായിത്തീരുവാനുള്ള ആഹ്വാനമാണ് ഒരോ പുതുവത്സരവും നമുക്ക് നല്കുന്നത്. പുത്തൻ നൂറ്റാണ്ടിലെ ഒരോ പൊൻപുല രിയിലും സ്യഷ്ടപ്രപഞ്ചത്തിലെ ദൈവത്തിന്റെ കുദാശയായിത്തീരുവാൻ നമുക്ക് പ്രാർത്ഥിക്കാം; യാചിക്കാം. ഏവർക്കും പുതുവത്സരപ്പിറവിയുടെ മംഗളങ്ങൾ പ്രാർത്ഥനകൾ!! ആശംസകൾ!!!