February 18, 2023

ചതുർപദം

ഫാ. സിറിയക് കണിച്ചായി

  1. സാലോക്യം (Being in His World). ഓരോരുത്തനും അവനവന്റെ ചെറിയ
    ലോകത്തിൽ ജിവിക്കാതെ യേശുവിന്റെ വലിയ ലോക-ത്തിൽ ജിവിക്കുക.
  2. സാമീപ്യം (Being in Nearness to Him). ഓരോരുത്തനും അവനവന്റെ കൂടെ കഴി-യാതെ യേശുവിന്റെകൂടെ കഴിയുക.
  3. സാരുപ്യം (Being in His Likeness). ഓരോരുത്തനും അവനവന്റെ രുപം പ്രകടി-പ്പിച്ചു നടക്കാതെ അവന-വനിൽ യേശുവിന്റെ രുപം പ്രദർശിപ്പിക്കുക
  4. സായുജ്യം (Being in Absolute Oneness with Him). പ്രായോഗിക ജീവിതത്തിൽ മറ്റുള്ളവരുമായുള്ള ഐക്യവും ഒരുമയും ഓരോരോ കാര്യങ്ങളിൽആവശ്യമായി വന്നാലും, ഒരു തരത്തിലും വേർപ്പെടുത്തപ്പെടാനാവാത്ത നമ്മുടെ ഐക്യവും ഒരുമയും യേശുവിനോട് ആയിരിക്കണം. അവിഭക്തവും ആസകലവുമായ യോജിപ്പ്‌ എന്നാണ്സായുജ്യം എന്ന വാക്കിന്റെ അർത്ഥം.