ജീവന്റെ വൃക്ഷം
ഫാ. സിറിയക് കണിച്ചായി
ഭാരതീയ ദർശനങ്ങളിൽ ജീവന്റെ വൃക്ഷത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇപ്രകാരമാകുന്നു. അതിന്റെ വേരുകൾ മേൽപ്പോട്ടും ശാഖകൾ കീഴ് പ്പോട്ടുമാകുന്നു (കാഠകോ പനിഷത് 2.6.1; ഗീത 15: 1-4). ക്രിസ്തീയ വീക്ഷണത്തിൽ ജീവന്റെ വൃക്ഷമായ യേശു ലോകത്തിലേയ്ക്ക് വചനമായി വന്നിരിക്കുന്നത് പിതാവിൽ നിന്നാണ് (യോഹ. 1:1-3). പിതാവിനാൽ ലോകത്തിലേയ്ക്ക് അയക്ക പ്പെട്ടിരിക്കുന്ന (യോഹ.20:22) അവിടുത്തെ വേരുകൾ എല്ലാറ്റിനും മേലെ വസിക്കുന്ന സ്വർഗസ്ഥനായ പിതാവിലാണ്. യേശു പറയുന്നു:”പിതാവ് എന്നിലും ഞാൻ പിതാവിലു മാണ് ” (യോഹ.10:38;14:11).
ഈ സൃഷ്ട പ്രപഞ്ചം അഥവാ പ്രകൃതി അഞ്ചു ശാഖകളിലായാണ് നമുക്ക് പ്രത്യക്ഷീഭവിക്കുന്നത്:
- അന്ന മയകോശം – matter (ധാതുമണ്ഡലം)
- പ്രാണമയകോശം – life (സസ്യമണ്ഡലം);
- മനോമയകോശം – sensation (മൃഗമണ്ഡലം);
- വിജ്ഞാനമയകോശം – intelligence(മനുഷ്യമണ്ഡലം);
- ആനന്ദമയകോശം – religion (ദിവ്യരായ മഹാത്മാക്കളുടെ മണ്ഡലം)].
ഈ അഞ്ചു മണ്ഡലങ്ങളും അവിടുത്തെ വചനമാകുന്ന പുത്രനാൽ, അവ തന്റെ ശാഖകൾ ആയിരിക്കുന്നതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയാണ്. “സമസ്തവുംഅവനിലൂടെ ഉണ്ടായി;ഒന്നുംഅവനെക്കൂടാതെ ഉണ്ടായിട്ടില്ല” (യോഹ. 1:3).
ഈ അഞ്ചു മണ്ഡലങ്ങളും അടങ്ങിയ പ്രകൃതിമാതാ വിന്റെ സംക്ഷേപമാകുന്ന ശരീരത്തിലേയ്ക്ക് ദൈവ പിതാവ്, യേശുവിന്റെ മനുഷ്യാവതാരത്തിൽ, ആശരീരത്തിന്റെ പ്രാണനും കേന്ദ്രവുമായി, തന്റെതന്നെ ജീവനെ വചനരൂപത്തിൽ സന്യാസം ചെയ്തിരിക്കുന്നു അഥവാ നിക്ഷേപിച്ചിരിക്കുന്നു (യോഹ.1:14).
ഈ അഞ്ചു മണ്ഡലങ്ങളും അടങ്ങിയ പ്രകൃതിമാതാ വിന്റെ സംക്ഷേപമാകുന്ന ശരീരത്തിലേയ്ക്ക് ദൈവ പിതാവ്, യേശുവിന്റെ മനുഷ്യാവതാരത്തിൽ, ആശരീരത്തിന്റെ പ്രാണനും കേന്ദ്രവുമായി, തന്റെതന്നെ ജീവനെ വചനരൂപത്തിൽ സന്യാസം ചെയ്തിരിക്കുന്നു അഥവാ നിക്ഷേപിച്ചിരിക്കുന്നു (യോഹ.1:14).
ഇതിനുള്ള ഉത്തരവാദിത്വമാണ് വിശേഷബുദ്ധിയുള്ള മനുഷ്യനുള്ളത്. മനുഷ്യന്റെ സ്വാർത്ഥപൂരിതമായ ഉപഭോഗ ത്വരമൂലമുള്ള ഇടപെടൽമൂലം ഈ അഞ്ചു മണ്ഡലങ്ങൾ തമ്മിൽ വിടവ് ഉണ്ടായിക്കൂടാ. അങ്ങനെ വന്നാൽ അവ യേശുവിൽസമന്വയിക്കപ്പെടാതെ പരസ്പരം വിഘടിച്ചു നശിച്ചു പോകും. യേശു വന്നത് മനുഷ്യനെ ലോകത്തിൽനിന്നുംരക്ഷിക്കാനല്ല, മറിച്ച്, മനുഷ്യനിലൂടെ ലോകത്തെരക്ഷിക്കാനാണ്. ഇതു സാധിക്കണമെങ്കിൽ,മണ്ണും മരവും മൃഗവും മനുഷ്യനുംമഹാത്മാക്കളും അടങ്ങിയലോകത്തെ നശിപ്പിക്കാതെ,”ലോകം മനുഷ്യന്റേതും, മനു ഷ്യൻ ക്രിസ്തുവിന്റേതും, ക്രിസ്തു എല്ലാറ്റിനെയും തന്നിൽ സംവഹിച്ച് എല്ലാറ്റിനോടുംകുടി തന്നെ തിരികെ ദൈവത്തിന്റേതും” ആക്കുന്ന പ്രക്രിയയിൽ(1 കോറി.3:22-23) മനുഷ്യൻ ക്രിസ്തുവിലും,ക്രിസ്തുവിനോട് ചേർന്നും, പ്രവർത്തിക്കുകയും സഹകരി ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഇതാണ് പ്രകൃതിയോട് നമുക്കുണ്ടാകേണ്ട, ലോകത്തെ നശിപ്പിക്കാതെ രക്ഷിക്കുന്ന തരത്തിൽ ക്രിസ്ത്വധിഷ്ഠിതമായ ബന്ധത്തിന്റെ ദൈവശാസ്ത്രം.