തജ്ജലാൻ
ഫാ. സിറിയക് കണിച്ചായി
ഭാരതീയ ദർശനത്തിൽ ദൈവത്തെ വിവരിക്കുന്നൊരു പദമാണ്തജ്ജലാൻ എന്നത് (ഛാന്ദോഗ്യോ പനിഷത്ത്3.14.1). തത് (അത്) + ജ(ജനിക്കുന്നു) + ല (ലയിക്കുന്നു) + അൻ (നിലനിൽക്കുന്നു)= തജ്ജലാൻ. ദൈവത്തിൽനിന്നും ഏല്ലാം ജനിക്കുന്നുഅഥവാഉണ്ടാകുന്നു (സൃഷ്ടി); ദൈവത്തിലേയ്ക്ക്ഏല്ലാം മടങ്ങുന്നു അഥവാ ലയിക്കുന്നു (ലയം); ദൈവത്തിൽ എല്ലാം നിലനിൽക്കുന്നു അഥവാ ദൈവത്താൽ ഏല്ലാം സംരക്ഷിക്കപ്പെടുന്നു (സ്ഥിതി).അതിനാൽ ദൈവം തജ്ജലാൻ ആകുന്നു.
“ദൈവത്തിൽ നാം നിലനില്ക്കുന്നു, ചരിക്കുന്നു” (അപ്പ.17:28). “ഏല്ലാം അവിടുന്നിൽ നിന്ന്, അവിടുന്നുവഴി, അവിടുന്നിലേയ്ക്ക്” (റോമാ.11:36).
സ്വർഗസ്ഥനായ പിതാവ്ഭൂമിയിൽ നട്ടിരിക്കുന്ന ജീവന്റെ വൃക്ഷം അഥവാ മുന്തിരിച്ചെടി (യോഹ. അദ്ധ്യായം15) ആകുന്നുയേശു. തന്റെവചനവും പുത്രനുമായ യേശുവാകുന്ന തായ്മരത്തിന്റെ ശാഖാ പഞ്ചകമാകുന്നുതന്നിലൂടെയും തനിക്കുവേണ്ടിയും (കോളോ.1:16; യോഹ.1:3), ഉണ്ടാക്കപ്പെട്ടിട്ടുള്ള ധാതുമണ്ഡലവും സസ്യമണ്ഡലവും മൃഗമണ്ഡലവും മനുഷ്യ മണ്ഡലവും (ഭൂമിയിലെ മഹാത്മാക്കളുടെ) ദിവ്യമണ്ഡലവും.
ശാഖകൾ തായ്ത്തണ്ടിനു പ്രതിഭാസത്തിനും (വെളിപ്പെടുത്തലിനും) വ്യവഹാരത്തിനും (പ്രവർത്തനത്തിനും) ഉള്ള ഉപാധികളാണ്. ദൈവംതന്റെഗുണങ്ങൾ [ഉദാ. ധാതുമണ്ഡലത്തിലൂടെ തന്റെ ദാർഢ്യം, സസ്യ-മൃഗമണ്ഡലങ്ങളിലൂടെ തന്റെ മനോഹാരിത, മനുഷ്യ മണ്ഡലത്തിലൂടെ തന്നിലുള്ള അറിവ്-സ്നേഹം-നിശ്ചയം (power to know, love and will), ദിവ്യ മണ്ഡലത്തിലൂടെ തന്നിലെ വിശുദ്ധി മുതലായ] തായ്ത്തണ്ടിലൂടെ പുത്രൻ വഴി ഈ അഞ്ചുശാഖകളിലൂടെ വെളിപ്പെടുത്തുന്നു. ഈ ഗുണങ്ങൾ ശാഖകളിൽ ഭാസിക്കുന്നത് – പ്രകാശിക്കുന്നത് – തായ്‌ത്തണ്ടിനെ പ്രതി അഥവാ തായ്ത്തണ്ട്മു ലമാകുന്നു എന്നർത്ഥം.
ഈ ഭൂമിയിൽ താൻ മനസ്സാകുന്നതെല്ലാം തായ്‌ത്തണ്ടാകുന്ന യേശുവിലൂടെ പ്രവർത്തിക്കുവാൻ (വ്യവഹാരം) പിതാവിനുള്ള മാധ്യമങ്ങളാകുന്നു ശാഖകൾ.
എന്നാൽ ഈശാഖകൾ എല്ലാം പരസ്പരവും തായ്ത്തണ്ടി നോടും ചേർന്നിരുന്നെങ്കിലേ തായ്ത്തണ്ടിനു അവയിൽ തന്നെത്തന്നെ പ്രദർശിപ്പിക്കാനും പ്രവർത്തിക്കാനും കഴിയൂ. ശാഖകൾതായ് ത്തണ്ടിലും തായ്ത്തണ്ട് ശാഖകളിലും നിൽക്കാതെ, ശാഖകൾക്കു തനിയെഫലം പുറപ്പെടുവിക്കാൻ സാധിക്കുകയില്ല (യോഹ.15:4).
ഈ അഞ്ചു ശാഖകൾ തമ്മിലുണ്ടാ കേണ്ട ഒരു മയ്ക്കും തായ്ത്തണ്ടിനോട് അവയ്ക്കുണ്ടാകേണ്ട ചേർച്ചയ്ക്കും മനുഷ്യൻ
അവയിൽ ഒന്നിന്റെ പോലും നശീകരണം കൊണ്ടോ മലിനീകരണം കൊണ്ടോ പ്രതിബന്ധം ഉണ്ടാക്കരുത്. മലിനമായതൊന്നും വിശുദ്ധി തന്നെയായ, തജ്ജലനായ, ദൈവത്തിൽ നിന്നും, താൻ നട്ടിരിക്കുന്ന തായ്ത്തണ്ടായ യേശുവിലൂടെ വരുന്നതോ, യേശുവിനാൽ താങ്ങപ്പെടുന്നതോ, യേശുവിലേയ്ക്ക്ലയിപ്പിക്കപ്പെടാവുന്നതോ ആയിരിക്കുകയില്ല. മനുഷ്യനിലൂടെയേശുവിലേയ്ക്ക്ലയിപ്പിക്കപ്പെടാത്തതൊന്നും, അവ്വിധം ലയിപ്പിക്കപ്പെടുകവഴി വിശുദ്ധീകരിക്കപെടാത്തതൊന്നും, പിതാവിലെത്തുന്നതല്ല.
മണ്ണിന്റെയും മരത്തിന്റെയും മൃഗത്തിന്റെയുംമനുഷ്യന്റെയും സംഭാവനയും, പ്രകൃതിയുടെ സംക്ഷേപവൂമായ, അപ്പത്തെ സഭ യേശുവിനു സമർപ്പിക്കുമ്പോഴാണ്, യേശു അതിനെ വിശുദ്ധീകരിക്കുകയും തന്റെ ശരീരമാക്കി പിതാവിന്സമർപ്പിക്കുകയും ചെയ്തുകൊണ്ട്, ദിവ്യകാരുണ്യത്തിലൂടെ പ്രകൃതി മുഴുവനെയും പിതാവിലേയ്ക്ക്ല യിപ്പിക്കുന്നത്, അഥവാ ചേർത്തൊന്നിപ്പിക്കുന്നത്, അതായത്, രക്ഷിതമാക്കുന്നത്.
ഈ അഞ്ചുശാഖകളും ഒറ്റയ്ക്കൊറ്റക്കു നില്കുന്നവയല്ല. ഓരോ ശാഖയും നിർമ്മിക്കുന്ന ഭക്ഷണം തായ്ത്തണ്ടിലൂടെ മറ്റു ശാഖകൾക്ക്ന ൽകി കൊണ്ടിരിക്കുകയും, മറ്റു ശാഖകൾ ഒരുക്കുന്ന ഭക്ഷണം അവയിൽനിന്നും ഓരോശാഖയും തായ് ത്തണ്ടിലൂടെത്തന്നെ സ്വീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരുമനുഷ്യനുംഒരു ദ്വീപല്ല. യേശുവിൽമണ്ണിനോടുംമരങ്ങളോടും മൃഗങ്ങളോടും മനുഷ്യരോടും ഭൂമിയിലെ വിശുദ്ധരായ മഹാത്മാക്കളോടും ഒന്നിച്ചും ഒന്നായും നിൽക്കേണ്ട ഒരു മയാകുന്നു നാം.
പ്രകൃതിയിലെ അസ്തിത്വപരമായ ഈ അഞ്ച്തലങ്ങളോടും തന്നെത്തന്നെ ചേർത്തുംസമന്വയിപ്പിച്ചുംനിറുത്തുന്നതിൽ മനുഷ്യനു വന്ന പരാജയവും അശ്രദ്ധയുമാണ് ഇന്നത്തെഎല്ലാ ദുർഗ്ഗതികളുടെയും മുഖ്യമായകാരണം. ഇത്ക ഴിഞ്ഞനൂറ്റാണ്ടിന്റെ പകുതി യോട്കുടിത്തന്നെമഹാത്‍മാഗാന്ധി, മാർട്ടിൻ ഹൈഡെഗർ, ഗബ്രിയൽമർസേൽ, തെയ്യാർ ദ്ഷർദാൻ തുടങ്ങിയ ചിന്തകൻമാർ മാനവ ജനതയെ അനുസ്മരിപ്പിച്ചിട്ടുള്ളതാണ്- നാം അത്കേൾക്കാൻ അല്പം താമസിച്ചു പോയെന്നു മാത്രം!