തലപ്പെട്ട ദോഷങ്ങൾ
ഫാ. സിറിയക് കണിച്ചായി
“കാമത്തിൽനിന്നും ക്രോധം, ക്രോധത്തിൽനിന്നും മോഹം, മോഹത്തിൽനിന്നും സ്‌മൃതി-ഭ്രംശം, സ്‌മൃതിഭ്രംശത്തിൽ നിന്നും ബുദ്ധിനാശം, ബുദ്ധി-നാശത്തിൽനിന്നും സർവ- നാശം” (നാരദഭക്തിസുത്രങ്ങൾ 44; ഭഗവദ് ഗീത 2:62-63).
അർത്ഥം:
കാമം = ഒന്നിനോടുള്ള അനിയന്ത്രിതമായ ആസക്തി (attachment)
ക്രോധം = അത് സാധിക്കുന്നത്തിനു തടസ്സമായിനിൽക്കുന്ന എല്ലാ കാര്യങ്ങളോടും ദ്വേഷം(anger).
മോഹം = ആ നിലയിലായാൽ, ആസക്തി തോന്നിച്ചകാര്യം ഏതു വിധേനയും നേടിയേ അടങ്ങു എന്ന വാശി (infatuation)
സ്‌മൃതിഭ്രംശം = ഈ നിലയിൽ എത്തിയ ഒരുവൻ, അപ്പോൾ അതിനുമുമ്പ് പഠിച്ചിട്ടുള്ള എല്ലാ നല്ല തത്ത്വങ്ങളും മറന്നുപോയ നിലയിലെത്തും.(absolute forgetfulness)
ബുദ്ധിനാശം = ഈ നിലയിലെത്തിയാൽ സുബുദ്ധിനശിച്ചു. (intellectual blindness)
സർവനാശം = സുബുദ്ധി നശിച്ചാൽ ഏല്ലാം നശിച്ചു!(total ruin).
ആത്‍മീയ പുരോഗതിക്കു തടസ്സമായ ആറ് ദോഷങ്ങൾ (ഷഡ്ദോഷങ്ങൾ) ഭാരതീയ ദർശനപ്രകാരം ഇവയാകുന്നു:
കാമം (lust), ക്രോധം (anger), ലോഭം (greed), മോഹം (infation), മദം (self-seeking), മാത്സര്യം (envy).
ധാർമ്മികമായ നാശത്തിനു കാരണമായി 10 ക്ലേശങ്ങളെ പ്പറ്റി (hurdles to be overcome) ബുദ്ധമതത്തിൽ പറയുന്നു: അവയിൽ മൂന്നെണ്ണം ശരീരസംബന്ധം (adultery, theft, murder); നാലെണ്ണം വാക്കിനോട് ബന്ധപ്പെട്ടത് (thouhtless speech,lying, bearing false witness,calumny); മൂന്നെണ്ണം മനസ്സിനോട് ബന്ധപ്പെട്ടത് (mentalimpurity, envy, untruth).
ധാർമ്മികമായ നാശത്തിനു കാരണമായി 10 ക്ലേശങ്ങളെ പ്പറ്റി (hurdles to be overcome) ബുദ്ധമതത്തിൽ പറയുന്നു: അവയിൽ മൂന്നെണ്ണം ശരീരസംബന്ധം (adultery, theft, murder); നാലെണ്ണം വാക്കിനോട് ബന്ധപ്പെട്ടത് (thouhtless speech,lying, bearing false witness,calumny); മൂന്നെണ്ണം മനസ്സിനോട് ബന്ധപ്പെട്ടത് (mental impurity, envy, untruth).
ഇവയെ എല്ലാം വി. യോഹ ന്നാൻ പറഞ്ഞിട്ടുള്ള മൂന്നു മൗലിക തിന്മകളിലേയ്ക്കു സംക്ഷേപിക്കാവുന്നതാണ്: “ജഡത്തിന്റെ ദുരാശ, കണ്ണു കളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത” (1 യോഹ.2:16).
മഹാനായ വി. ഗ്രിഗരി മേൽ പറഞ്ഞ ഗ്രീക്ക് വിവരണ ങ്ങളെ സംക്ഷേ പിക്കുകയും അവ ഇന്നു 7 Capital Sins എന്ന ശീർഷകത്തിൽ അറിയപ്പെടുകയും ചെയ്യുന്നു: pride, avarice, envy, anger, sensuality, gluttony, laziness.
പൗലോസ് “ജഡത്തിന്റെ വ്യാപാരങ്ങൾ” എന്ന ശീർഷ കത്തിലും (ഗാല. 5: 19-21), ഭഗവദ് ഗീത “ആസുരീ സമ്പത്ത്” (devilish traits in a person) എന്ന ശീർഷകത്തിലും (18:6 ff) പറഞ്ഞിട്ടുള്ള കാര്യങ്ങളും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.