March 4, 2023
ദാനം
ഫാ. സിറിയക് കണിച്ചായി
“ആദാനം ഹി വിസർഗായ” എന്ന ഭാരതീയ ആദർശത്തിന്റെ ക്രിസ്തീയ ഭാഷ്യത്തിന് സഹായകമായ ചില ചിന്തകൾ :യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ കല്പന:”ദാനമായി നിങ്ങള്ക്ക് കിട്ടി;ദാനമായിത്തന്നെ കൊടുക്കുവിൻ” (മത്താ.10:8). വീണ്ടും യേശു പറഞ്ഞിരിക്കുന്നു:
“സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നതാണ് ഭാഗ്യകരം” (അപ്പ.20:35).
മനുഷ്യനെ ദൈവം പഠിപ്പിച്ചിട്ടുള്ളതും മനുഷ്യൻ ദൈവത്തിൽനിന്നും പഠിച്ചിട്ടുതും”ദത്ത” (= ദാനം ചെയ്യുക) എന്നാണ് (Brihadi-Aranyaka Upanishshad 5.2.2).