February 25, 2023
ദൈവവചനം
ഫാ. സിറിയക് കണിച്ചായി
- ആഗമം:വചനം ദൈവത്തിൽനിന്നും ഗുരുവായിരിക്കുന്ന യേശുവിലൂടെ നമ്മിലേയ്ക്ക് ആഗമിക്കുന്നു അഥവാ വരുന്നു.
- സ്വാധ്യായം:ഗുരുവിലൂടെ നമ്മിലേയ്ക്ക് ഇറങ്ങിവന്നിരിക്കുന്ന വചനത്തിന് നാംനമ്മെത്തന്നെ സമർപ്പിച്ച് ആ വചനത്തെ നാം സ്വയം അധ്യായം ചെയ്യണം അഥവാ പഠിക്കണം.
- പ്രവചനം:ഗുരുവിൽനിന്നും ഇറങ്ങിവന്നിട്ടുള്ളതും നാം സ്വയം പഠിച്ചിട്ടുള്ളതുമായ വചനത്തെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം. ഇതാണ് പ്രവചനം.
- വ്യവഹാരം:നാം പഠിച്ചിട്ടുള്ളതും മറ്റുള്ളവരെ പഠിപ്പിക്കുന്നതുമായ വചനം നാംതന്നെ സ്വന്തം ജീവിതത്തിൽ പാലിക്കുന്ന വരും പ്രവൃത്തികളിൽ തെളിയിക്കുന്നവരും ആയിരിക്കണം. അല്ലെങ്കിൽ നമ്മെ കേൾക്കുന്നവർ നമ്മോട് ഇങ്ങനെ പറയും: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക” (ലൂക്കാ,4:23).
ഇങ്ങനെയുള്ളവരുടെ വചന പ്രഘോഷണത്തിനു മാത്രമേസാധുതയും (authenticity)ദൃശ്യതയും (visibility) വിശ്വസനീയതയും (credibility) ഉണ്ടാകൂ