June 3, 2023

നദിയും സാഗരവും

ഫാ. സിറിയക് കണിച്ചായി

നദിയുടെ ആദിയും അന്ത്യവുംസാഗരത്തിലാണ്. കടലിലെ ജലമാണ് കാർമേഘത്തിൽ സംവഹിക്കപ്പെട്ട് മഴയായി വനത്തിൽ പെയ്ത് ആദ്യമേ നദിയാകുന്നത്; ആ നദിതന്നെ അവസാനം കടലിലേയ്ക്ക് ഒഴുകി കടലിൽ ഒന്നിക്കുന്നു.

എല്ലാ കൃപകളുടെയും അനന്തസാഗരമായിരിക്കുന്ന യേശുവിന്റെ ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്നും കൈക്കൊള്ളുകമുലം (എഫേ.1:7-8; യോഹ.1:16-17; യാക്കോ.4:6), അവിടുത്തെഹൃദയത്തിൽനിന്നും നാനാവിധ കൃപകൾ സ്വീകരിച്ചുകൊണ്ട് (റോമാ.5:15) ഒഴുകിതുടങ്ങിയിരി ക്കുന്ന ചെറിയ ചെറിയ നദികളാകുന്നു നാം (യോഹ.7:38). ഈ ഒഴുക്കിൽനാം കടന്നുപോകുന്നിടങ്ങ ളിൽ അവിടുത്തെ കൃപകളുടെ പ്രഘോഷകരും പ്രദായകരുമായി നാം വർത്തിക്കുന്നു.അവസാനം വീണ്ടും നാം, നദികൾ സമുദ്രത്തിലെന്ന പോലെ, കൃപാസാഗരമായ യേശുവിന്റെ ഹൃദയത്തിൽ ഒന്നിക്കുന്നു. അപ്പോൾ നദികളായിരുന്നഘട്ടങ്ങളിൽ നമുക്ക്ഓ രോരുത്തർക്കും ഉണ്ടായിരുന്ന പരിമിതമായ നാമരൂപങ്ങളെ (പ്രശ്ന ഉപനി ക്ഷത്ത് 6:5) അതിലംഘി ച്ച്, എല്ലാ നദികളും സമുദ്രത്തിലെന്നപ്പോലെ, അവിടുത്തെ പുർണതയിൽ നാം പങ്കുചേരുകയും (കോളോ.2:9; എഫേ.1:23), പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ നാമും അവിടുന്നിൽ ഒന്നായി ഭവിക്കുകയും ചെയ്യുന്നു (യോഹ.17).

നദി സാഗരത്തിൽ ഒന്നിക്കുന്നതിലൂടെ അതിനു കൈവരുന്ന പുർണതയെക്കുറിച്ചുള്ളബുദ്ധദർശനം ഇവിടെ പ്രത്യേ കം ശ്രദ്ധേയമാണ്:

  1. സമുദ്രത്തോട് അടുക്കും തോറും നദി കൂടുതൽ    കൂടുതൽ ആഴപ്പെടുന്നു.
  2. ആഴം കൂടുന്തോറും അതിന്റെ തെളിമയും വർദ്ധിക്കുന്നു.
  3. സമുദ്രത്തോട് അടുക്കും തോറും നദിക്ക് വിശാലത യും വിസ്തൃതിയും വർദ്ധിക്കുന്നു
  4. സമുദ്രവുമായി ഒന്നിക്കുന്നതോടെ നദിയിലെ ജലത്തിന്റെ രുചിഏകരൂപപമാകുന്നു.
  5. സമുദ്രത്തോട് ഒന്നിച്ചിരിക്കുന്ന നദിയുടെ കീഴെവലിയ നിധികൾ രുപപ്പെടുന്നു.
  6. നദിയുടെ വ്യാപ്തി  അളവില്ലാത്തതായി തീരുന്നു
  7.  അതിന്റെ ആഴം നിർണ്ണയാതീതമായിരിക്കും.
  8. അത് എണ്ണമില്ലാത്ത ജീവികൾക്ക് ആശ്രയമായിത്തീരുന്നു.
  9. അതിന്റെ താരംഗങ്ങൾക്ക്പുതിയൊരു റിഥംഅഥവാ ഏകതാനത ലഭിക്കുന്നു.
  10. എത്ര ശക്‌തിയായി മഴ പെയ്താലും, അത് കവിഞ്ഞൊഴുകാതെ സമുദ്ര ത്തോടുതന്നെ ഭദ്രമായിഒന്നിച്ചിരിക്കും. (Garma C. C. Chang: The Buddhist Teaching of  Totality, pp. 45-46).