January 23, 2023
പഞ്ചമഹായജ്ഞo : വി. കുർബാന
ഫാ. സിറിയക് കണിച്ചായി
വി. കുർബാന യേശു നമുക്കായും നമ്മുടെ പേരിലും അനുദിനം അർപ്പിക്കുന്ന പഞ്ചമഹായജ്ഞമാകുന്നു:
- ദേവയജ്ഞo: അവിടുന്ന്തന്നെത്തന്നെ വി. കുർബാനയിൽ ദൈവപിതാവിനുസമർപ്പിക്കുന്നു.
- ബ്രഹ്മയജ്ഞo:വി.കുർബാന യേശുവിന്റെ വചനശുശ്രു ഷയാണ്. (ബ്രഹ്മം എന്ന വാക്കിന്റെ ഒന്നാമത്തെ അർത്ഥം വേദം അഥവാ ദൈവവചനം എന്നാകുന്നു. അതുകൊണ്ടാണ് വേദം പഠിപ്പിക്കുന്നവനെ ബ്രാഹ്മണൻ എന്ന് പറയുന്നത്).
- പിതൃയജ്ഞo: മരിച്ചുപോയ നമ്മുടെ പുർവികർക്കു വേണ്ടിയുള്ള യേശുവിന്റെ ബലിയാണിത്.
- നരയജ്ഞo: ലോകം മുഴുവനിലുമുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള അവിടുത്തെ ബലിയാണിത്.
- ഭൂതയജ്ഞo: മണ്ണ്, മരം, മൃഗം എന്നിവ അടങ്ങിയ പഞ്ചഭൂതാത്‌മകമായ പ്രകൃതിമാതാവിന്റെ (Nature) സംഭാവനയായ അപ്പത്തിനുംവീഞ്ഞിനും അവിടുന്ന് സമർപ്പിക്കുന്ന ആത്‍മസമർപ്പണമാണിത്.
അതിനാൽ വി. കുർബാനയിലുള്ള നമ്മുടെ പങ്കെടുക്കൽ യേശുവിനോടോപ്പം താഴെകാണുന്ന കടപ്പാടുകൾ നമ്മിൽ ഉണർത്തണം:
- ദൈവപിതാവിനോടുള്ള കടപ്പാട് (ആരാധന);
- ദൈവവചനത്തോടുള്ള കടപ്പാട് (തിരുവചനധ്യാനം);
- പുർവികരെ ഓർക്കാനും അവർ പകർന്നു തന്നിട്ടുള്ള മുല്യങ്ങൾക്കനുസരിച്ച് ജീവിക്കാനും ഉള്ള കടപ്പാട് (പിതൃസ്മരണ);
- സർവ മനുഷ്യരുടെയും ശുശ്രുഷകരായി ജീവിക്കാനുള്ള കടപ്പാട് (സേവനം);
- അധ്വാനത്തിലുടെ മണ്ണും മരവും മൃഗവും അടങ്ങിയ പ്രകൃതിമാതാവിന് ആത്‍മദാനം ചെയ്യുന്നതിനുള്ള കടപ്പാട്. ഈ കടപ്പാടുകൾ നാം നിർവ ഹിക്കുമ്പോഴാണ്, യേശുനമുക്കായി ചെയ്‌ത അതേകാര്യം നാമും യേശുവിലും യേശുവിനോടൊപ്പവും ചെയ്ത്, അവിടുത്തെ ഓർമ്മ നിലനിർത്തുന്ന കർമമായി വി. കുർബാന നമുക്ക് ഭവിക്കുക.