June 4, 2023

പരിശുദ്ധാത്മാവ്

ഫാ. സിറിയക് കണിച്ചായി

നമുക്കുള്ള യേശുവി.ന്റെ ദാനമാകുന്നു പരിശുദ്ധാത്മാവ് (യോഹ. 14:26; 15: 26). പരിശുദ്ധാത്മാവിന്റെ സ്വീകരണംവഴി നാം അവിടുത്തെ ആലയമായി തീർന്നിരിക്കുന്നു (1കോറി.6:19; 3:16). അവിടുന്ന് നമ്മിൽ വസിച്ചുകൊണ്ട്, “ആബാ, പിതാവേ” എന്നു വിളിച്ചുകൊണ്ട് നമുക്കായി പ്രാർത്ഥിക്കുന്നു (റോമാ. 8:26; ഗാല. 4:6).

നമുക്കുള്ള യേശുവി.ന്റെ ദാനമാകുന്നു പരിശുദ്ധാത്മാവ് (യോഹ. 14:26; 15: 26). പരിശുദ്ധാത്മാവിന്റെ സ്വീകരണംവഴി നാം അവിടുത്തെ ആലയമായിതീർന്നിരിക്കുന്നു (1കോറി.6:19;3:16). അവിടുന്ന് നമ്മിൽ വസിച്ചുകൊണ്ട്, “ആബാ, പിതാവേ”എന്നു വിളിച്ചുകൊണ്ട് നമുക്കായി പ്രാർത്ഥിക്കുന്നു (റോമാ. 8:26; ഗാല. 4:6).

യേശുവിന്റെ രക്ഷാകര  ധർമ്മം പുർത്തിയാവുക നാം പരിശുദ്ധാത്മാവിലൂടെ (എഫേ.1:18), പിതാവ് പുത്രനിലും പുത്രൻ പിതാവിലും ഒന്നായിരിക്കുന്ന (യോഹ.17: 21) ഐക്യത്തിലേ യ്ക്ക്  പ്രവേശിച്ച്, ദൈവവുമാ യുള്ള ലയയോഗം – നമ്മുടെ വിശുദ്ധീകരണം – സാധിതമാ കുമ്പോഴാണ്. അതിനാൽ ദൈവശാസ്ത്രജ്ഞർ വിശുദ്ധീ കരണ ധർമ്മം പ. ആത്മാവിന് ആരോപിക്കുന്നു. വിശുദ്ധി തന്നെയായ ദൈവത്തോടുള്ള ചേർന്നിരിപ്പിലാണല്ലോ നമ്മുടെ വിശുദ്ധിയും അടങ്ങിയിരിക്കുന്നത്.

പരിശുദ്ധാത്മാവിനെ അരൂപി  (രൂപമില്ലാത്തവൻ – Holy Ghost) എന്നു വിശേഷിപ്പിക്കാതെ Holy Spirit എന്നു വിളിക്കുന്നതിനെ പൗരസ്ത്യ മിസ്റ്റിക്കുകൾ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: വചനത്തിൽ നിക്ഷിപ്ത മായിരിക്കുന്നതും വചനത്തിലൂടെ  പുറമേയ്ക്ക് പ്രസരിക്കുന്നതും, സംസാരിക്കുന്ന ആളുടെ പ്രാണനും അറിവും സ്‌നേഹവുമാണല്ലോ. സംസാരിക്കുന്ന ആളുടെ ആന്തരിക സത്ത തന്നെയാണ് അയാളിൽനിന്നും പുറമേയ്ക്ക് വരുന്നതും കേൾവിക്കാരിൽ എത്തുന്നതും.പരിശുദ്ധാത്മാവ് പിതാവിൽനിന്നും അവിടുത്തെ വചനമാകുന്ന യേശുവിൽ നിന്നും നിർഗ്ഗമിച്ച് നമ്മുടെപക്കൽ എത്തിയി രിക്കുന്ന, ദൈവംതന്നെയായ സത്-ചിത്-ആനന്ദം [ദൈവ ത്തിന്റെ ജീവനും (അതായത്, പ്രാണനും) ജ്ഞാനവും സ്നേഹവും]  ആകുന്നു. ഇതിനെ വിശദമാക്കാൻ സ്പിരിറ്റ്‌ എന്ന പദപ്രയോഗം സഹായകമാണ്.സ്പിരിറ്റ്‌  തുടങ്ങിയ വസ്തുക്കൾക്ക് ബാഷ്പ്പീകരിച്ച് സ്വന്തം സത്തയെ സർവത്ര വ്യാപിപ്പിക്കുന്നതിനുള്ള കഴിവുണ്ടല്ലോ. പിതാവിൽനിന്നും തന്റെ വചന മായ പുത്രനിലൂടെ നിർഗമി ക്കുന്നത്, പിതാവ് പുത്രനിലേയ്ക്ക് പകർന്നിരിക്കുന്ന തന്റെ ജീവനും അറിവും സ്നേഹവുമാണ്. പിതാവും പുത്രനുമായി സത്തയിൽ ഒന്നായിരിക്കുന്ന, ദൈവംതന്നെ  ആയിരിക്കുന്ന, Holy Spirit, ദൈവത്തിന്റെ ജീവനാണ് – enlivening Spirit; അവിടുത്തെ ജ്ഞാനമാണ് – enlightening Spirit; അവിടുത്തെ സ്നേഹമാണ് – inflamming Spirit.

നമ്മിലുള്ള തന്റെ ആവാസം മുലം പരിശുദ്ധാത്മാവ് തന്റെദാനങ്ങളും (doreai), ശക്തികളും (dynameis). എനെർജികളും (energeai) സിദ്ധികളും (charisma) നമ്മിലേയ്ക്ക് ചൊരിഞ്ഞിരി ക്കുന്നു. എന്നാൽ ഇവ ഉപ യോഗിക്കുമ്പോൾ  നാം രണ്ട് കാര്യങ്ങൾ സൂക്ഷിക്കണം:

  1.  ഇവ ഉപയോഗിക്കുന്നതിലൂ ടെ നാം നമ്മെത്തന്നെ പ്രദർശിപ്പിക്കരുത്. ദൈവത്തിന്റെ ആത്മാവിനെ – സ്നേഹത്തിന്റെ ആത്മാവിനെ – നമ്മിൽ മറ്റുള്ളവർക്കു കണ്ട്‌ ബോദ്ധ്യപ്പെടാൻ പറ്റിയ വിധത്തിൽ  വേണം നാം നമുക്ക് ലഭിച്ചിട്ടുള്ള ദൈവദാനങ്ങൾ ഉപയോഗിക്കേണ്ടത്: (No self-exhibition, but only the manifestation of the Spirit of God).
  2.  ദൈവദാനങ്ങൾ ലഭിച്ചിട്ടുള്ള നാം അവ ഉപയോഗിച്ച് നമ്മെത്തന്നെ കെട്ടിപ്പടുക്കാതെ, മറ്റുള്ളവരുടെയും സമൂഹത്തിന്റെയും വളർച്ചക്കായി അവ ഉപയോഗിക്കണം  (1കോറി.12:7,11).

ദൈവത്തിന്റെ ആത്‍മാവ് നമ്മിൽ വസിക്കുന്നതിനാൽനാം “ദൈവത്തിന്റെ ആലയം”(“ബ്രഹ്മപുരം”) ആയിരിക്കുന്നു(ച്ഛാന്ദ്യോഗ്യോപനിഷത്ത് 8:14).അതിനാൽ നമ്മുടെ ആത്‍മാവ് ആത്മാവിൽ – ജീവാത്മാവ്പ രമാത്മാവിൽ – ആനന്ദിച്ചുകൊണ്ടത്രേ ഈ ആലയത്തിൽ നാം ജീവി ക്കേണ്ടത് (ഗീത 2:55; cf. ഉത്തമഗീതം 1:4: ലൂക്കാ 1:47).നമ്മുടെ ശരീരത്തിൽ അതിന്റെ ആത്‍മാവായി,”ശരീരാത്മനായി,”(തൈത്തിരീയ ഉപനിഷത്ത്  2.4)വാഴുന്ന ദൈവാത്മാവ്, നമ്മിൽ നമ്മുടെ പ്രാണാത് മാവായും (ജീവനായും   – കൗഷീതകി ഉപനിഷത്ത് 2:1), പ്രജ്ഞാത്മാവായും (ജ്ഞാനാത്മാവായും – കൗഷീ. ഉപ.4.20), നമു ക്കുള്ളിൽ അന്തര്യാമിയായിവസിച്ച് നമ്മെ പ്രചോദിപ്പി ക്കുന്ന അന്തരാത്മാവായും (കാഠകോപനിഷത്ത് 6:17), അതെ, നമ്മെ ജീവിപ്പിക്കുകയും പ്രകാശിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ആത്‍മാവായി വാഴ്‌ന്നു.