March 18, 2023

പ്രേയസ്സും ശ്റേയസ്സും

ഫാ. സിറിയക് കണിച്ചായി

മനുഷ്യന്റെ മുമ്പിൽ പ്രേയസ്സ്,ശ്റേയസ്സ് എന്നിങ്ങനെ രണ്ട് വഴികൾ തുറന്നു കിടക്കുന്നു. ധീരൻ രണ്ടിനെയും തമ്മിൽ വിവേചിച്ചറിഞ്ഞ് പ്രേയസ്സി നേക്കാൾ ശ്റേയസ്സിനെ വരിക്കുന്നു (കാഠകോപനിഷത്ത് 1.2.2).

പ്രേയസ്സ് = വൈകാരികമായി ആനന്ദം നൽകുന്നത്

ശ്റേയസ്സ് = യഥാർത്ഥത്തിലുള്ള അഭ്യുദയത്തിന് കാരണമാകുന്നത്.

ധീരൻ = ധീശ്ശക്‌തി – ബുദ്ധിശക്തി – ഉള്ളവൻ; ഒന്നിനെവിട്ട് മറ്റൊന്നിനെ തെരഞ്ഞെടുക്കാനുള്ള ധീരത ഉള്ളവൻ.

വിശാലമായ വാതിലിനെ പറ്റിയും ഇടുങ്ങിയ വാതിലിനെ പറ്റിയും യേശു പറഞ്ഞിരിക്കുന്നു ( മത്താ. 7:13-14).

ജഡത്തിന്റെ പ്രേരണകൾക്കനുസരിച്ച് ജീവിക്കുന്നവരെയും (somatikoi) ദൈവാത്മാവിന്റെ പ്രേരണകൾക്ക് അനുസരിച്ച് ജീവിക്കുന്നവ രെയും (pneumatikoi) തമ്മിൽ പൗലോസും വേർതിരിച്ചിരിക്കുന്നു (റോമാ. 8:4-6).

ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും ദൈവികമായി ചിന്തിക്കാതെ മാനുഷികമായിചിന്തിക്കുന്ന അപകടത്തിൽ പെടാവുന്നതാണ് (മത്താ.16:23).