February 11, 2023
ഭാവത്രയം
ഫാ. സിറിയക് കണിച്ചായി
ദൈവവചനത്തിന്റെ മുമ്പിൽ നാം പുലർത്തേണ്ട മൂന്ന് അടിസ്ഥാന സമീപനങ്ങൾ: ശ്രവണം, മനനം, നിദിധ്യാസനം
- ശ്രവണം: വായനയിലൂടയും കേൾവിയിലൂടെയും ദൈവവചനം നമ്മിലേയ്ക്ക് പ്രവേശിക്കണം.
- ശ്രവണം: വായനയിലൂടെയും കേൾവിയിലൂടെയും ദൈവവചനം നമ്മിലേയ്ക്ക് പ്രവേശിക്കണം.
- നിദിധ്യാസനം: ധ്യാനിച്ചറിഞ്ഞ നിഗമനങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക് ഇറങ്ങണം. അവയെ നാം ഹൃദിസ്ഥമാക്കണം. ഹൃദിസ്ഥ മാക്കുക എന്ന് പറഞ്ഞാലർത്ഥം ഹൃദയത്തിൽ സ്‌നേഹപൂർവം നിധി പോലെ പിടിച്ചു നിർത്തുക എന്നാണ്. മനനത്തിലൂടെനാം അറിയുന്നു. എന്നാൽ അറിഞ്ഞതുകൊണ്ടുമാത്രം അറിഞ്ഞ കാര്യം നാം ചെയ്യുകയോ പ്രവൃത്തിപഥത്തിലാക്കുകയോ ഇല്ല. അറിഞ്ഞ കാര്യത്തെ നാം സ്‌നേഹിച്ചാൽ അതു നാം ചെയ്യും. ഇതാണ് നിദിധ്യാസനം. തിരുവചനത്തിന്റെ മുമ്പിൽ നമുക്ക് ഉണ്ടാകേണ്ട ഭാവ ത്രയത്തിന്റെ പുർണ്ണ മാതൃക യാകുന്നു പ. കന്യകാ മറിയം.ശ്രവണം : അവൾ വചനം കേട്ടു (ലൂക്കാ 1:38). മനനം: അവൾ വചനത്തിന്മേൽ ആഴമായി ചിന്തി ച്ചുകൊണ്ടിരുന്നു (ലൂക്കാ 2:19). നിദിധ്യാസനം: അവൾ വചനം ഹൃദയത്തിൽ സംഗ്രഹിച്ചു( ലൂക്കാ 2:51); അവൾ വചനം പ്രവൃത്തിപഥത്തിലാക്കി ( ലൂക്കാ. 9:19;11:28).