June 2, 2023

യേശ്വനുഗമനം

ഫാ. സിറിയക് കണിച്ചായി

യേശുവിനെ അനുഗമിക്കുന്നതിനുള്ള – ശിഷ്യത്വത്തിനുള്ള -രണ്ടാമത്തെ വ്യവസ്ഥയായി അവിടുന്നു പറഞ്ഞിരിക്കുന്നത് ഇപ്രകാരമാകുന്നു: “ആരെങ്കി ലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂ ക്കാ 9:23).

നാം യേശുവിനെ അനുകരിക്കാനല്ല, മറിച്ച്, അനുഗമിക്കാനാണ് അവിടുന്ന് നമ്മോട് പ്രധാനമായി ആവശ്യപ്പെട്ടിള്ളത്. അതായത്, യേശുവിന്റെഗമനത്തിൽ – നീക്കത്തിൽ -നാമും അവിടുത്തോടൊപ്പം, അവിടുത്തെ തൊട്ടുതൊട്ട് (അനു) നീങ്ങിക്കൊണ്ടിരിക്കണം.

തന്റെ  ശരീരം സംവഹിച്ചുകൊണ്ടുള്ള ഉത്ഥിതനായ യേശുവിന്റെ നീക്കം പിതാവിലേയ്ക്കും മനുഷ്യരിലേയ്ക്കും ആകുന്നു. ദൈവത്തിനും മനുഷ്യർക്കുമുള്ള ശരീരദാനത്തിലൂടെ, മനുഷ്യനായ അവിടുന്ന് ദൈവത്തോടും മനുഷ്യരോടും തനിക്കുള്ള പുർണ്ണബന്ധം (Religion = Relationship)സ്ഥാപിച്ചു. ഇതിന്റെ തുടർച്ചയാകുന്നുദിവ്യകാരുണ്യം അഥവാ Eucharist.

ഒരു വ്യക്തിക്ക് മറ്റൊരുവ്യക്തിയോട് പുർണ്ണബന്ധം ഉണ്ടാകണമെങ്കിൽ, മൂന്ന് കാര്യങ്ങളുടെ ദാനം ആവശ്യമാണ്:

  1. The gift of one’s being: “I am for you” (ഞാൻ നിനക്കുവേണ്ടിയാണ്).
  2. The gift of one’s having:”All I have, is for you”(എനിക്ക് ഉള്ളവയെല്ലാം നിനക്കുവേണ്ടിയാകുന്നു)
  3. The gift of one’s having:”All I have, is for you”(എനിക്ക് ഉള്ളവയെല്ലാം നിനക്കുവേണ്ടിയാകുന്നു)

ഇവയിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ പുർണ്ണ ബന്ധം ഉണ്ടാകുന്നതല്ല.

ഈ ബന്ധമാണ് ദൈവത്തിനും മനുഷ്യർക്കുമുള്ള തന്റെ ശരീരദാനത്തിലൂടെ യേശു ദൈവത്തോടും മനുഷ്യരോടും സ്ഥാപിച്ചത്. എന്തെന്നാൽ: ശരീരം ഒരുവന്റെ being-ന്റെയും having-ന്റെയും doing-ന്റെയും സംക്ഷേപവും സൂചികയുമാണ്.

  1. . ശരീരം എന്റെ Being-ന്റെസംക്ഷേപവും സുചികയും: എന്റെ ശരീരത്തിനകത്തേ എനിക്കു അസ്തിത്വമുള്ളൂ. ശരീത്തിനുള്ളിൽ നില നിൽക്കുന്ന എന്റെ being-ന്റെ മൂന്ന്  ഘടകങ്ങളാകുന്നു ജീവനും (life), അറിവും (knowledge), സ്നേവും (love).അവയും എന്റെ  ശരീരത്തിനകത്താണ് സ്പന്ദിച്ചുകൊണ്ടിരിക്കുന്നത്.
  2. ശരീരം  എന്റെ Having-ന്റെസംക്ഷേപവും സൂചികയും: എനിക്കുള്ള മറ്റു കാര്യങ്ങളെല്ലാം എന്നിൽനിന്നും  മാറ്റാം. എന്നാൽ ശരീരം ഞാൻ എവിടെ പോയാലും എന്നോടൊപ്പം ഞാൻ സംവഹിക്കേണ്ട എന്റെ essential   having ആണ്.
  3. ശരീരം  എന്റെ Having-ന്റെസംക്ഷേപവും സൂചികയും: എനിക്കുള്ള മറ്റു കാര്യങ്ങളെല്ലാം എന്നിൽനിന്നും മാറ്റാം. എന്നാൽ ശരീരം ഞാൻ എവിടെ പോയാലും എന്നോടൊപ്പം ഞാൻ സംവഹിക്കേണ്ട എന്റെ essential   having ആണ്.

ശരീരത്തിന്റെ ഈ  അർത്ഥങ്ങളെല്ലാം കൂട്ടിവയ്ക്കുമ്പോൾ, യേശു തന്റെ ശരീരം ദൈവത്തിനും മനുഷ്യർക്കും സമർപ്പിച്ചതിലൂടെ ചെയ്‌ത കാര്യം നമുക്ക് വ്യക്തമാകും: അവിടുന്ന് ദൈവത്തോടും മനുഷ്യരോടും പറഞ്ഞു:

  • I am for you!
  • I am living for you (life)
  •  You are in my mind (knowledge)
  •   You are in my heart (love)
  • All I have, is for you!
  • All my actions are for you!

ഇതു അവിടുന്ന് ഉത്ഥാനത്തി ലൂടെയും പ.കുർബാനയിലൂ ടെയും പ്രവൃത്തിപഥത്തിലാക്കി. അങ്ങനെ അവിടുന്ന് ദൈവത്തോടും മനുഷ്യനോടും ഉള്ള പുർണ്ണ ബന്ധത്തിൽ  (perfect religion) തന്നെ എത്തിച്ചു. അതിലൂടെ യേശു തന്നെത്തന്നെ ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുന്ന വനും അവരാൽ സ്‌നേഹിക്കപ്പെടുന്നവനും ആക്കിത്തീ ർത്തു.

നാമും, യേശുവിനെപ്പോലെയും യേശുവിനോടുകൂടിയും, നമ്മിലെ അഹത്തോട് no എന്നു പറഞ്ഞ് (deny your self = say ‘no’ to the self in you), നമ്മെയും നമുക്കുള്ളവയെയും നമ്മുടെ കർമ്മങ്ങളെയും ദൈവത്തിനും മനുഷ്യർക്കും അനുദിനം സമർപ്പിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരും അവരാൽ  സ്‌നേഹിക്കപ്പെടുന്നവരും ആക്കിതീർക്കണം. ഇവ്വിധം ഓരോ ദിവസവും ജീവിക്കുന്നതിനുള്ള ‘പങ്കപ്പാടാണ്’ ഓരോരുത്തനും അനുദിനം ചുമക്കേണ്ട അവനവന്റെ കുരിശ്. ഈ കുരിശിനെയാണ് ശിഷ്യത്വ ത്തിന്റെ രണ്ടാമത്തെ വ്യവസ്ഥയായി യേശു പറഞ്ഞിട്ടുള്ളത്.

ഭഗവദ് ഗീതയിൽ നാം വായിക്കുന്നു: ” നിന്നെയും നിനക്കുള്ളവയെയും നിന്റെകർമ്മങ്ങളേയും യജ്ഞമായി ദൈവത്തിനു സമർപ്പിക്കുക” (9:27; 12:7). “എല്ലാ കർമ്മ ങ്ങളും ലോകത്തിന്റെ – സർവചരാചരങ്ങളുടെയും – സുസ്ഥി തിക്കായി – ചെയ്യുക” (3:9:20).