രീവാപാതക്ക് പുതിയ ആറു സ്ഥലങ്ങൾ
ജോസഫ് ചുങ്കത്ത്
ധ്യാനത്തിൽ നിന്ന് ഉരുതിരി പുതിയ ആറു സ്ഥലങ്ങൾ കൂടി ജീവാപാതക്ക് നിർദേശിക്കുകയാണ് ലേഖകൻ
1. ഈശോ ഗമനിയിൽ രക്തം വിയർക്കുന്നു. ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ രക്ഷിച്ചു. എന്റെ കുടുംബപാരമ്പര്യത്തിൽനിന്ന് പൈശാചിക ബന്ധനങ്ങളെയും ശിക്ഷകളെയും ശാപങ്ങളെയും ഏറ്റെടുക്കുവാൻ കുരിശിൽ ബലിയായ ഈശോയേ, ആരാധന പ്രാർത്ഥന: ഈശോ രക്തം വിയർക്കാൻ ഇടയക്കിയത് മനുഷ്യപാപത്തിന്റെ ഭീക രതയാകുന്നുവെന്ന് ഞാനറിയുന്നു. ഈശോയേ, എന്റെ പാപത്തിന്റെ ഗൗരവം ആഴ ത്തിൽ മനസ്സിലാക്കുവാനും, പാപമോചനം നല്കുന്ന ഈശോയുടെ കുരിശിലെ ബലിയുടെ സത്യം പൂർണ്ണമായി ഉൾക്കൊള്ളുവാനും എനിക്കു കൃപ ചെയ്യണമേ. സമൂഹം: ഈശോയുടെ കുരിശുമരണം പാപപരിഹാരബലിയാകുന്നുവെന്ന് ഞാൻ വിശ്വസിച്ച് ഏറ്റു പറയുന്നു. രക്ഷ നല്കുന്ന വിശുദ്ധ കുരിശിനെ ഞാൻ പുല്കുന്നു. ആബാ പിതാവേ, എന്റെയും പൂർവ്വീകരുടെയും പാപങ്ങൾക്കു പരിഹാരബലിയായി ഈശോയുടെ പങ്കപ്പാടും കുരിശുമരണവും ഞാൻ സമർപ്പിക്കുന്നു. നമ്മുടെ വേദനക ളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അതിക്രമ ങ്ങൾക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി. അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. (ഏശ. 53:4,5) ലോകത്തിന്റെ പാപം വഹിക്കുന്ന കുഞ്ഞാടേ, ആരാധന ശ്ലീവാപാതയിൽ ഈശോയെ അനുഗമിച്ച് സഹരക്ഷകയായിതീർന്ന പരിശുദ്ധ അമ്മേ, ഈശോയുടെ കുരിശുമരണം വാഗ്ദാനം ചെയ്യുന്ന വിമോചനവും, പാപമോചനവും ശാപമോക്ഷവും പ്രാപിക്കുവാൻ എനിക്കു വേണ്ടി അപേക്ഷിക്കണമേ. 1 നന്മ. രക്ഷ നല്കുന്ന, യേശുവിന്റെ കുരിശു മരണത്തിൽ വിശ്വസിച്ചും ആശ്രയിച്ചും, എന്റെയും കുടുംബത്തിന്റെയുംമേലുള്ള ശാപബന്ധനങ്ങളെ, യേശുനാമത്തിൽ ഞാൻ തകർക്കുന്നു – തകർക്കുന്നു – തകർക്കുന്നു. യേശു ജയ, യേശുവേ നന്ദി. കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധദൈവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദ യത്തിൽ പതിച്ചുറപ്പിക്കണമേ.
2. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു. എന്റെ കുടുംബപാരമ്പര്യത്തിൽനിന്ന്…… പ്രാർത്ഥന: സ്വന്തം ശിഷ്യനാൽ ഒറ്റിക്കൊടുക്കപ്പെട്ട ഈശോയേ, എന്റെ പാപങ്ങളാലും, എതിർസാക്ഷ്യത്താലും ഞാൻ അങ്ങയെ അനുദിനം ഒറ്റിക്കൊടുക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം ഞാനിപ്പോൾ ഏറ്റു പറയുന്നു. ഈശോയേ, പാപങ്ങൾക്കു തക്ക പരിഹാരം ചെയ്യാനുള്ള ആത്മീയശക്തി എനിക്കു സമൂഹം: ( ഈശോയുടെ കുരിശുമരണം…. യേശു ജയ, യേശുവേ നന്ദി. കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധദൈവമാതാവേ…..
3. പടയാളികൾ യേശുവിനെ ബന്ധിക്കുന്നു. എന്റെ കുടുംബപാരമ്പര്യത്തിൽനിന്ന്…… പ്രാർത്ഥന: ബന്ധിതർക്കു മോചനം വാഗ്ദാനം ചെയ്ത ഈശോയേ, എന്നെ പ്രതി നീ പടയാളികളാൽ ബന്ധിതനായല്ലോ. ഞാനും എന്റെ പൂർവ്വീകരും ചെയ്ത പാപങ്ങൾ വഴി എന്റെ കുടുംബത്തിൽ വന്നു ഭവിച്ചിരിക്കുന്ന ബന്ധനങ്ങളിൽനിന്നുള്ള മോചന ത്തിനായി ഈശോയേ, അവിടുത്തെ കുരിശിന്റെ വഴിയിലൂടെ ഞാനിതാ വരുന്നു. സമൂഹം: ( ഈശോയുടെ കുരിശുമരണം യേശു ജയ, യേശുവേ നന്ദി. കർത്താവേ അനുഗ്രഹിക്കണമേ, പരിശുദ്ധദൈവമാതാവേ…
4. ക്രൂരസേവകൻ യേശുവിനെ അടിക്കുന്നു. എന്റെ കുടുംബപാരമ്പര്യത്തിൽനിന്ന്….. പ്രാർത്ഥന കുരസേവകൻ അങ്ങയെ അടിച്ച വേദന ഈശോയേ, ഞാൻ ഹൃദയത്തിൽ ഉൾക്കൊള്ളുന്നു. മർദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവൻ എടുക്കപ്പെട്ടു (ഏശ. 53:8), ഈ വചനം അങ്ങ് അന്വർത്ഥമാക്കുകയായിരുന്നു. അങ്ങയുടെ ത്യാഗത്തിന്റെ തീവ്രതയാൽ എന്ന പാപക്കെടുതികളിൽനിന്ന് രക്ഷിക്കുന്ന ഈശോയേ, അങ്ങയെ ഞാൻ എറ്റവും വലിയ സ്നേഹത്തോടെ ആരാധിക്കുന്നു. സമൂഹം: ( ഈശോയുടെ കുരിശുമരണം… യേശു ജയ, യേശുവേ നന്ദി. കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധദൈവമാതാവേ….
5. ഈശോയെ ചമ്മട്ടികൊണ്ടടിക്കുന്നു. എന്റെ കുടുംബപാരമ്പര്യത്തിൽനിന്ന്….. പ്രാർത്ഥന നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത് എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട്, ഈശോയേ, എനിക്കുവേണ്ടി അങ്ങ് ചമ്മട്ടിയടി ഏറ്റെടുത്തുവല്ലോ? എന്റെ ആത്മീയ സൗഖ്യത്തിനുവേണ്ടി മർദ്ദനങ്ങളും പീഡകളും ഏറ്റെടുത്ത ഈശോയേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. സമൂഹം: ( ഈശോയുടെ കുരിശുമരണം.. യേശു ജയ, യേശുവേ നന്ദി. കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധദൈവമാതാവേ…..
6. ഈശോയെ മുൾമുടി ധരിപ്പിക്കുന്നു. എന്റെ കുടുംബപാരമ്പര്യത്തിൽനിന്ന്…… പ്രാർത്ഥന: എന്റെ രക്ഷകനായ ഈശോയെ, എന്റെ മേലുള്ള തിന്മകൾ ഏറ്റെടുക്കാൻ മുൾമുടിയും പരിഹാസവും തുപ്പലും സ്വീകരിക്കാൻ അങ്ങു തയ്യാറായല്ലോ. എന്റെ ഈശോയേ, ഇതിനെല്ലാം പ്രതിനന്ദിയായി ജീവിതകാലം മുഴുവൻ അങ്ങയെ ആരാധിക്കുവാനും, മറ്റുള്ളവർക്കുവേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കുവാനും എന്നെ പ്രാപ്തനാക്കണമേ. സമൂഹം: ( ഈശോയുടെ കുരിശുമരണം.. യേശു ജയ, യേശുവേ നന്ദി. കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധദൈവമാതാവേ…