February 4, 2023

ശബ്ദം-അശബ്ദം

ഫാ. സിറിയക് കണിച്ചായി

“ധ്യാനിക്കേണ്ടതായി രണ്ടു ദൈവഭാവങ്ങളുണ്ട്. ശബ്ദമായ ദൈവം; അശബ്ദമായ ദൈവം. ശബ്ദമായ (വചനമായ) ദൈവത്തിലൂടെ ആരോഹണം ചെയ്യുന്നവർ അശബ്ദമായ ദൈവത്തിൽ എത്തുന്നു. ഈ വചന ആദിമദ്ധ്യാന്തമാകുന്നു. അതിനാൽ വചനമാകുന്നു ഗതി (വഴി); അതാകുന്നു അമൃതം (മരണമില്ലാത്തത്, ജീവൻ); അത് പൂർണമായ ഐക്യം (സായുജ്യത്വം) ആകുന്നു; അത് ശാന്തിയും (നിർവൃതത്വം) ആകുന്നു.”

(മൈത്രി ഉപനിഷത്ത്,6:22)

ക്രിസ്തീയ് ദർശനത്തിൽ പിതാവിന്റെ ശബ്ദം അഥവാവചനമാകുന്നു ദൈവമായ യേശു (യോഹ.1.1).

ഈ വചനം ആവിർഭവിച്ചിട്ടുള്ളത്,വചനമല്ലെങ്കിലും, ആരും കേൾക്കുകയോ കാണുകയോ ചെയ്തിട്ടില്ലാത്തവനെങ്കിലും – അശബ്ദമെങ്കിലും – വചന ത്തിന്റെ സ്രോതസ്സായ പിതാവിൽ നിന്നാണ് (യോഹ.1:18).

പിതാവ് നിശ്ശബ്ദ്മല്ല, അശബ്ദമാണ് – അതായത്, വചന മല്ലെങ്കിലും, വചനത്തിന്റെനിറവും ഉറവിടവും. അവിടുന്ന് തന്നെത്തന്നെ വചനമായി പുത്രനിലേയ്ക്ക് പകർന്നിരിക്കുന്നു. ” അതിനാൽ പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല.പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല “(മത്താ.11:17).

അതിനാൽ പിതാവിലേയ്ക്കുള്ള വഴി (ഗതി) യേശുവാകുന്നു; അവിടുന്നിലൂടെ അല്ലാതെ ആരും പിതാവിൽ ഏത്തുന്നില്ല (യോഹ.10:7;14:9).

യേശുവിലുടെ പിതാവിൽ എത്തുന്നവർ ജീവന്റെ സ്രോതസ്സിൽ – അമൃതത്വ ത്തിൽ – എത്തിയിരിക്കുന്നു(യോഹ.6:56-58).

പിതാവിന്റെ ജീവനായ അവിടുന്ന് നമുക്ക് ജീവനിലേയ്ക്കുള്ള വഴിയാകുന്നു.. പിതാവിന്റെ മനസ്സിൽനിന്നും നിർഗമിച്ചിട്ടുള്ള വചനമാകുന്നു യേശു. മനസ്സും വചനവും തമ്മിലുള്ള ഐക്യം അഭേദ്യമാണല്ലോ.അതിനാൽ യേശുവിലൂടെ പിതാവിലെത്തുന്നവർ, താനും പിതാവും തമ്മിലുള്ള അഭം ഗമായ ഐക്യത്തിൽ പങ്ക്ച്ചേരുന്നു (യോഹ.17:11)

(സായുജ്യത്വം). ഇവ്വിധം ദൈവവുമായി പുർണമായ ഐക്യം യേശുവിലൂടെ സാധിച്ചിട്ടുള്ളവർ ലോകം അറിഞ്ഞിട്ടില്ലാത്ത സമാധാനം (യോഹ.14:17) അനുഭവിക്കും (നിർവൃത ത്വം)