ദുരന്തങ്ങളിൽ നിന്നുള്ള പുതിയ ചക്രവാളങ്ങൾ
ഫാ. ചെറിയാൻ മേനാച്ചേരി സി.എം.ഐ.
(ഫാ. ചെറിയാൻ മെനാച്ചേരി സി.എം.ഐ. യുടെ ഇംഗ്ലീഷ് പുസ്തകത്തിൽ നിന്ന്
വിവർത്തനം ചെയ്തത്:
Cheriyan Menacherry, New Horizons from Disasters: Engaging the Words of Jesus, Blessed Hope Publishing: Mauritius, 2020, pp. 16-18.)
‘അപ്പോക്കലിപ്‌സ്’ (വെളിപാട്) എന്ന വാക്ക്കേൾക്കുമ്പോഴേ നമ്മൾചിന്തിക്കുന്ന ത്ലോകത്തിൻ്റെയും ഭൂമിയുടെയും പ്രപഞ്ചത്തിൻ്റെയുമൊക്കെ അന്ത്യത്തെകുറിച്ചാണ്: “…ആപീഡനങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശംതരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നുനിപതിക്കും. ആകാശശക്തികള്‍ ഇളകുകയുംചെയ്യും. (മർക്കോ 13:24-25).
യോഹന്നാൻശ്ലീഹ ഒരുദർശനത്തിൽ അപ്പോക്കലിപ്സ്കണ്ടു: വലിയഭൂകമ്പം, കറുത്തസൂര്യൻ, രക്തരൂക്ഷിതമായ ചന്ദ്രൻ, നക്ഷത്രങ്ങളുടെപതനം, തെറുത്തുമാറ്റിയ ചുരുള്‍പോലെയുള്ളആകാശം. (വെളി. 6:12-14; 8:5-10); ഭയങ്കരമായ ഇടിയും മിന്നലും, മഹാനഗരത്തെ പിളർത്തുന്ന വലിയഭൂകമ്പങ്ങൾരാഷ്ട്രങ്ങളെ വീഴ്ത്തുന്നു(വെളി. 16:18-19); സ്വർഗത്തിൽനിന്നുള്ള വലിയ ആലിപ്പഴം, തുടർന്ന്മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടു (വെളി. 16:21; 9,18).
അപ്പോക്കലിപ്‌സ്ശരിക്കും ഭയപ്പെടുത്തുന്ന ഒന്നാണോ? സൃഷ്ടിയെക്കുറിച്ച്വിവിധസിദ്ധാന്തങ്ങളുണ്ട്. മഹാവിസ്ഫോടന സിദ്ധാന്തം (Big Bang theory) പറയുന്നത്മഹാവിസ്ഫോടനത്തിൽ നിന്നും തുടർന്നുണ്ടായ ദുരന്തങ്ങളുടെ പരമ്പരയിൽനിന്നുമാണ്സൃഷ്ടിഉണ്ടായതെന്നാണ്. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ, പുതിയ ‘സൃഷ്ടി’യിലേക്ക്നയിക്കുന്ന ദുരന്തങ്ങളുടെ പ്രതിഭാസം നിരീക്ഷിക്കാൻകഴിയും.
അപ്പോകലുപ്റ്റീൻ(apokaluptein)എന്നഗ്രീക്ക്പദത്തിന്റെ അർത്ഥം ‘അനാവരണംചെയ്യുക’, ‘വെളിപ്പെടുത്തുക’ എന്നാണ്.[1]അവസാനം, വളരെപ്രധാനപ്പെട്ട എന്തെങ്കിലും വെളിപ്പെടും. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ആകർഷകമായതിളക്കം ഉണ്ടായിരുന്നിട്ടും, വളരെപ്രധാനപ്പെട്ട എന്തോമറഞ്ഞിരിക്കുന്നു, മനുഷ്യർക്ക്അപ്രാപ്യമായി. എന്താണത്?
ലോകാവസാനത്തിൽ, ഭയാനകമായ കൂരിരുട്ടുണ്ടാകും. നക്ഷത്രങ്ങൾ ആകാശത്ത്നിന്ന്താഴേക്ക്വീഴും, അത്പിന്നീട്പ്രാപഞ്ചിക പ്രകമ്പനങ്ങൾക്ക് (cosmic tremors) കാരണമാകും. ഈവിപത്തുകളെല്ലാം അപ്പോക്കലിപ്‌സിനുള്ള ഒരുക്കം മാത്രമാണ്, അനാവരണം. എന്താണ്വെളിപ്പെടുത്തുന്നത്?
രാത്രിയിൽ, നക്ഷത്രങ്ങൾആകാശത്ത്മനോഹരമായി തിളങ്ങുന്നു. അതേസമയം, സൂര്യൻമറഞ്ഞിരിക്കുന്നു; സൂര്യപ്രകാശം കാണാൻ കഴിയില്ല. സൂര്യൻ അനാവരണം ചെയ്യുമ്പോൾ (അപ്പോക്കലിപ്സ്), സൂര്യൻപതുക്കെ ചക്രവാളത്തിൽ ഉദിക്കുന്നു; അപ്പോൾ, ആലങ്കാരികമായി പറഞ്ഞാൽ, നക്ഷത്രങ്ങൾ ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങൾ അപ്പോഴുംഅവിടെയുണ്ട്, ആകാശത്ത്നിന്ന്വീഴുന്നില്ല. എന്നിരുന്നാലും, പിന്നീട്നമ്മൾ നക്ഷത്രങ്ങളെകാണുന്നില്ല. സൂര്യപ്രകാശം അനാവൃതമാകുമ്പോൾ, നക്ഷത്രപ്രകാശത്തിന്പ്രസക്തിയില്ല.
ദൈവശാസ്ത്രവും തത്ത്വചിന്തയും, സഭാസിദ്ധാന്തവും, മതബോധനവും, മതങ്ങളും, മതചിഹ്നങ്ങളും വഴിമനുഷ്യരാശിക്ക്ദൈവത്തെക്കുറിച്ച്ധാരാളം അറിവുകളുണ്ട്. മതപരമായ ആചാരങ്ങൾ, വിശുദ്ധകുർബാനകൾ, പ്രാർത്ഥനകൾ അല്ലെങ്കിൽധ്യാനങ്ങൾ എന്നിവയിലൂടെ മനുഷ്യർക്ക്ദൈവാനുഭവങ്ങളുമുണ്ട്. ദൈവത്തെക്കുറിച്ചുള്ള ഈ അറിവും അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും, ദൈവത്തിന്റെസർവ്വശക്തിത്വം, ദൈവത്തിന്റെസമ്പൂർണപ്രകാശം, നമ്മിൽ നിന്നെല്ലാം വളരെ അകലെയാണ്.
ദൈവംതന്നിൽ തന്നെ ആരാണ്? അത്ലോകത്തിൽ നിന്നും മറക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഈ രഹസ്യം എന്നെന്നേക്കുമായി മറഞ്ഞിരിക്കില്ല. ദൈവം, ഒരുദിവസം പ്രപഞ്ചത്തിനു മുഴുവൻ വെളിപ്പെടും, താൻ ആയിരിക്കുന്ന അവസ്ഥയിൽ. അതിന്മുൻപായി ഒരുപ്രാപഞ്ചിക പ്രകമ്പനം വരുന്നു, ഒരുഉണർവ്, ദൈവത്തെ മുഖാമുഖം കാണുക എന്ന മഹത്തായ വെളിപാടിന്മുൻപ്.
ഇതാണ്ലോകാവസാനം: അപ്പോക്കലിപ്സ്, ദൈവത്തിന്റെപൂർണ്ണമായവെളിപാട്, നിത്യസൂര്യൻ. “അപ്പോൾ മനുഷ്യപുത്രൻ വലിയശക്തിയോടും മഹത്വത്തോടും കൂടെ മേഘങ്ങളിൽ വരുന്നത്അവർകാണും” എന്ന്യേശുക്രിസ്തുപറഞ്ഞു. (മർക്കോസ് 13:26). വെളിപാടിന്റെ പുസ്തകത്തിൽ യോഹന്നാൻശ്ലീഹതന്റെ ദർശനം വിവരിച്ചു: ഭൂമിയിലെ എല്ലാപ്രാപഞ്ചികദുരന്തങ്ങൾക്കും ബാധകൾക്കും കഷ്ടപ്പാടുകൾക്കും ശേഷം, സ്വർഗ്ഗം തുറന്നതായി അവൻ കണ്ടു (വെളി. 19:11), രാജാക്കന്മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും വെളിപ്പെട്ടു (വെളി. 19:16). അവൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു (വെളി. 21:1), പ്രകാശത്താൽ, സൂര്യനിൽ നിന്നും ചന്ദ്രനിൽ നിന്നുമല്ല, സർവശക്തനായ ദൈവമായ കർത്താവിന്റെമഹത്വത്തിൽനിന്ന് (cf. വെളി. 21:22-23; 22:5) ഭൂമിയിലുള്ളതെല്ലാം രൂപാന്തരപ്പെടുകയും തേജസ്സിൽ പ്രകാശിക്കുകയും ചെയ്തു (cf. വെളി. 21:10-21).
നിത്യ സൂര്യന്റെ ഉദയത്തോടെ, പ്രപഞ്ചചക്രവാളത്തിൽ ദൈവം പ്രത്യക്ഷപ്പെടുന്നതോടെ, ലോകർ വളരെ തെറ്റായി ഇച്ഛിച്ചതും കഠിനമായി പോരാടിയതുമായ സകലകാര്യങ്ങളും പ്രസക്തമല്ലാതാകും. അവർ ഇരുണ്ടുപോകും, പെട്ടെന്ന്ശൂന്യതയിൽ വീഴും.
അത്തരമൊരു അപ്പോക്കലിപ്സ്, (exposure), പ്രപഞ്ചസാഹചര്യത്തിൽ മാത്രമല്ല, ലോകാവസാനത്തിലും നമ്മൾ പ്രതീക്ഷിക്കുന്നു. നമ്മുടെ വ്യക്തി ജീവിതത്തിലും ഇത്സംഭവിക്കുന്നു. വിവിധ വ്യക്തി പരമായ ദുരന്തങ്ങളിൽ ആളുകൾ ഒടുവിൽ ദൈവത്തിന്റെ വെളിച്ചം കണ്ടെത്തും.
സാവൂൾ മുതൽ പൗലോസ്വരെ! ക്രിസ്ത്യാനികളെ നശിപ്പിക്കുക എന്നത്സാവൂളിൻ്റെ അഭിനിവേശമായിരുന്നു. ഈപ്രവൃത്തിയിലൂടെ താൻ ദൈവത്തിന്മുന്നിൽ എന്തെങ്കിലും നന്മചെയ്യുകയാണെന്ന്അയാൾകരുതി. അങ്ങിനെ കൂടുതൽ ക്രിസ്ത്യാനികളെ ജയിലിലേക്ക്അയയ്‌ക്കാൻ ആഗ്രഹിച്ച്, കുതിരപ്പുറത്ത്ഡമാസ്കസിലേക്കുള്ളയാത്രാമധ്യേ, അപ്പോക്കലിപ്‌സ്സംഭവിച്ചു: യഥാർത്ഥ വെളിച്ചമായി ക്രിസ്തുവിന്റെ വെളിപ്പെടുത്തൽ. ആവെളിച്ചം മിന്നൽപോലെ അവനെതട്ടി. അവൻ കുതിരപ്പുറത്തുനിന്നും വീണു അന്ധനായി (cf.അപ്പ 9:1-22). അന്നോളം അവൻപ്രധാനമായി കരുതിയിരുന്നതെല്ലാം അന്ധകാരത്തിൽ അവസാനിക്കുകയും അപ്രസക്തമാവുകയും ചെയ്തു. പിന്നീട്വി ശുദ്ധ പൗലോസ്ഇങ്ങനെ എഴുതി, “എന്റെ കര്‍ത്താവായ യേശു ക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്.” (ഫിലി 3:8).
വ്യക്തി പരമായ ജീവിതത്തിൽ മാത്രമല്ല, മനുഷ്യരാശിക്ക്മൊത്തത്തിൽ, എല്ലാത്തരം ഭീകരമായ പ്രകൃതി ദുരന്തങ്ങളുടെയും ഭയാനകമായ യുദ്ധങ്ങളുടെയും ഞെട്ടിക്കുന്ന പകർച്ച വ്യാധികളുടെയും രൂപത്തിൽ ദുരന്തങ്ങൾവരാം. 2020-ലെ പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ ഇതിനകം അപ്പോക്കലിപ്റ്റിക്അനുപാതത്തിൽ എത്തിയിരിക്കുന്നു, കാരണം അത്ഇ പ്പോൾ മുഴുവൻ മനുഷ്യരാശിയെയും അതിന്റെരാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ധാർമ്മിക, മതംതുടങ്ങി എല്ലാമേഖലകളേയും പ്രകമ്പനം കൊള്ളിക്കുന്നു. നന്നായി പോറ്റിയ മൂല്യങ്ങളും സമ്പ്രദായങ്ങളും ഇപ്പോൾ ആപേക്ഷികവൽക്കരിക്കപ്പെട്ടതായി തോന്നുന്നു. ഉദാഹരണത്തിന്, മതഅധികാരികൾ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെസാധുത
സംശയിക്കുകയായിരുന്നു. ആരാധനാലയങ്ങളിലേക്ക്വരരുതെന്ന്അവർഇപ്പോൾജനങ്ങളോട്ആവശ്യപ്പെടുകയും മാധ്യമങ്ങളിൽ മതപരമായ ചടങ്ങുകൾ പിന്തുടരാൻ വിശ്വാസികളോട്ശുപാർശചെയ്യുകയും ചെയ്യുന്നു.
2020 ജൂണിൽ 500,000-ത്തിലധികംപേർക്ക്ജീവൻ നഷ്ടപ്പെട്ടു; എത്രപേർക്ക്വൈറസ്ബാധിച്ചിട്ടുണ്ടെന്ന്കണക്കാക്കാൻ ലോകം പാടുപെട്ടു. തൊഴിൽനഷ്‌ടങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങളുടെ പോലും ലഭ്യതക്കുറവ്എന്നിവയിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മനുഷ്യരുടെ കഷ്ടപ്പാടുകൾ വിവരിക്കാൻ മതിയായവാക്കുകളില്ല. ദരിദ്രരെ ഇത്വളരെയധികം ബാധിച്ചു, കാരണം അവരിൽ ഭൂരിഭാഗവും ദിവസക്കൂലിയിൽ ജീവിക്കുന്നവരായിരുന്നു. ആസമയത്ത്എല്ലാവരും അവരുടെ കുടിലുകളിൽ, അവർക്ക്ഒരെണ്ണം ഉണ്ടെങ്കിൽ, ഇരുന്നു.പാവപ്പെട്ട വർപട്ടിണികൊണ്ട്കഷ്ടപ്പെട്ടു; അവരുടെ കുട്ടികൾ പോഷകാഹാര ക്കുറവുള്ള വരായിരുന്നു. ഇതും മറ്റ്കാരണങ്ങളാലും മഹാമാരി അതി വേഗം പരന്നു.അതെ, “പകർച്ചവ്യാധിയും വിലാപവും ക്ഷാമവും” (വെളി. 18:8). പാവപ്പെട്ട വരെ മാത്രമല്ല, മറ്റുള്ളവരേയും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ മഹാമാരി ബാധിച്ചു. അതിസമ്പന്നരായ ഉപഭോക്താക്കൾക്ക്ആഡംബരചികിത്സ മാത്രം നൽകേണ്ടിയിരുന്ന അത്യാധുനിക ആഡംബര കപ്പലുകൾ(Ocean luxury liners) അവർക്ക്ഭയാനകമായ നരകമായി മാറി. അപ്പോക്കലിപ്റ്റിക്അനുപാതത്തിന്തുല്യമായ കഷ്ടപ്പാടുകളുടെ അടയാളങ്ങൾ ലോകത്തിലെ എല്ലാപത്രങ്ങളുടെയും കോളങ്ങളിൽ നിറഞ്ഞു. അതെ, വെളിപാടിന്റെപുസ്‌തകത്തിൽ പ്രസ്‌താവിച്ചിരിക്കുന്നതുപോലെ എല്ലാതരക്കാരേയും പകർച്ചവ്യാധി ബാധിച്ചിരിക്കുന്നു: “ഭൂമിയിലെ രാജാക്കന്‍മാരും പ്രമുഖന്‍മാരും സൈന്യാധിപന്‍ മാരും ധനികരും പ്രബലരും എല്ലാഅടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു…” (വെളി. 6:15).
ദൈവത്തിൽ നിന്ന്ആശ്വാസവും സഹായവും ലഭിക്കാൻ വിശ്വാസികൾ ആരാധനാലയങ്ങളിൽ ഒത്തുകൂടുമായിരുന്നു, പ്രത്യേകിച്ച്ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും സമയത്ത്. പെട്ടെന്ന്ആരാധനാലയങ്ങളിലേക്ക്ആളുകളെ പ്രവേശിപ്പിക്കാതെയായി.വെളിപാടിൻ്റെ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്ആളുകൾ അറിയാതെ ചിന്തിച്ചേക്കാം: “ഏഴു ദൂതന്‍മാരുടെ ഏഴു മഹാമാരികളും അവസാനിക്കുവോളം ഒരുവനും ശ്രീകോവിലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.” (വെളി. 15:8).
ഏതാണ്ട്അപ്പോക്കലിപ്റ്റി ക്ദുരന്തത്തിൻ്റെ ഈസമയത്ത്, ഒരുതരം അപ്പോകലുപ്റ്റീൻ (‘അനാവരണം’, ‘വെളിപ്പെടുത്തൽ’) സംഭവിക്കുന്നു.
ശ്വാസം മുട്ടിക്കുന്ന നീണ്ട ലോക്ക്ഡൗൺ കാലയളവിൽ, ആളുകൾ സ്വന്തം ജീവിതത്തെക്കുറിച്ച്വിലയിരുത്താൻ തുടങ്ങി: ജീവിതത്തിൽ അവർ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കിയിരുന്നതെല്ലാം അത്രപ്രധാനമല്ലെന്ന്അവർമനസ്സിലാക്കി. ഒഴിവാക്കാനാകാതിരുന്നതും വ്യക്തിപരവും കുടുംബപരവുമായ അതിരുകടന്ന ആഘോഷങ്ങൾ, പ്രത്യേകിച്ച്, ധാരാളം പണം ആഡംബരപൂർവ്വം ചെലവഴിച്ചിരുന്നതുമെല്ലാം പെട്ടെന്ന്നിലച്ചു. അതിരുകടന്ന വിനോദങ്ങൾക്കായി പണം പാഴാക്കാതെ അവർക്ക്ജീവിക്കാമെന്ന്ആളുകൾ ചിന്തിക്കാൻ തുടങ്ങി. മതപരമായ ചടങ്ങുകളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിലും അനുഷ്ഠിക്കുന്നതിലും കർശനമായ നിയന്ത്രണം നടപ്പിലാക്കാൻ കഴിയില്ലെന്ന്കണ്ടെത്തിയതിനാൽ, മത നേതാക്കളും വിശ്വാസികൾക്കുള്ള ചിലനിയന്ത്രണങ്ങൾ മാറ്റേണ്ടതിനെക്കുറിച്ച്പുനർവിചിന്തനം ചെയ്യാൻ തുടങ്ങി. സമൂഹമാധ്യമങ്ങളുടെ കുതിച്ചു ചാട്ടത്തോടെ, ആധുനിക മാധ്യമങ്ങൾ വഴി സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നവയിൽ, പ്രത്യേകിച്ച്മതപരമായ ആചാരങ്ങളിലും ചടങ്ങുകളിലും സംബന്ധിക്കുന്നതിലും പങ്കെടുക്കുന്നതിലും പലരും സംശയിക്കുകയും ഒരുതരം അലർജിപോലും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങാനാവാത്ത അവസ്ഥവന്നതോടെ അവർ ആധുനിക മാധ്യമങ്ങളുടെ പുരോഗതിക്ക്ദൈവത്തോട്നന്ദിയുള്ളവരായി. ആളുകൾ അവരുടെ മതത്തിന്റെ അടിസ്ഥാനമൂല്യങ്ങളും സത്തയും എന്താണെന്ന്ചിന്തിക്കാൻ തുടങ്ങി തുടങ്ങി.
മനുഷ്യത്വത്തിന്റെ ചക്രവാളത്തിൽ നിൽക്കുമ്പോൾ കഷ്ടപ്പെടുന്ന മനുഷ്യരാശിയോട്അസാധാരണമായ അനുകമ്പ വരുന്നു. സഹായഹസ്തങ്ങളുടെ ഹൃദയസ്പർശിയായ കഥകൾ മാധ്യമങ്ങളിൽ ദിനം പ്രതിപറയപ്പെടുന്നു.
അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച്ആശങ്കാകുലരായവർ ആകാശത്ത്കുറഞ്ഞ വിമാനങ്ങൾ, റോഡുകളിൽ കുറഞ്ഞ കാറുകൾ മുതലായവ വർഷങ്ങളോളം ശുപാർശചെയ്തു പോന്നു. ആശുപാർശകളൊന്നും ആരും ചെവികൊണ്ടില്ല. എന്നാൽ പൊടുന്നനെ, മിക്കവാറും എല്ലാ വിമാനങ്ങളും ലാൻഡ്ചെയ്യേണ്ടി വന്നു, ആളുകൾക്ക്യാത്ര ചെയ്യാൻ അനുവാദമില്ലാതായി.
വീട്ടിലിരുന്ന്ജോലി ചെയ്യുക(home office) എന്ന ആശയം പുതിയ കാര്യമായിരുന്നില്ല. എന്നാൽ പാൻഡെമിക്സ മയമാണ്ഇതെത്രമാത്രം പ്രയോജന കരമെന്ന്കണ്ടത്. ഹോം ഓഫീസിൻ്റെ ശീലത്തോടെ, ജോലിക്ക്പോകുക, ഓഫീസിലായിരിക്കുക തുടങ്ങിയവയിൽ ആളുകൾ പുതിയ കാഴ്ചപ്പാടുകൾ പരിഗണിക്കാൻ തുടങ്ങി. പകർച്ച വ്യാധിയും ലോക്ക്ഡൗണും പൊട്ടിപ്പുറപ്പെട്ടതിന്റെ തുടക്കത്തിൽ, രാവിലെ തിരക്കേറിയ സമയങ്ങളിൽ പോലും തെരുവുകൾ ശൂന്യമായിരുന്നു. ലോകത്തിലെ പലമാനേജർമാരെയും CEOമാരെയും ചിന്തിക്കാൻ അത്സഹായിച്ചു: ജോലികാരണം എല്ലാവരും രാവിലെ 8.00-10.00ന്ഇടയിൽ യാത്രചെയ്യേണ്ടത്അത്യാവശ്യമാണോ, ഇത്പലപ്പോഴും ഗതാഗതക്കുരുക്കിലേക്ക്നയിക്കും. അല്ലെങ്കിൽ, യാത്രക്കാരാൽ നിറഞ്ഞ ഇത്രതിരക്കേറിയ ബസ്സുകളും ട്രെയിനുകളും ആവശ്യമാണോ? ഈയാത്രക്കാർക്കായി ദിനംപ്രതിയുള്ളമോട്ടോർ വാഹനങ്ങൾകുറച്ചാൽ പരിസ്ഥിതി മലിനീകരണം കുറയും.
മാനേജ്‌മെന്‍റ്എന്ന ആശയത്തിന്തന്നെഹോം ഓഫീസ്ഒരുപുതിയമാനം നൽകുന്നു.ജീവനക്കാർ നിർബന്ധമായും ഓഫീസിൽ എത്തണം.
ഈ ജീവനക്കാർ ഓഫിസിൽ വരുന്നത്തന്നെ, മറ്റുള്ളവർ ജോലിചെയ്യുന്നുണ്ടോ എന്ന്നിരീക്ഷിക്കാനാണോ മാനേജർമാർ ഓഫീസിൽ വരാറുണ്ടായിരുന്നത്? ഇവിടെയാണ്ഒരുനല്ലനേതാവും കഠിന ജോലി ചെയ്യിക്കുന്നവനും(task master) തമ്മിലുള്ളവ്യത്യാസം. ഓഫിസിൽ ഹാജരായില്ലെങ്കിൽ ജീവനക്കാർ തങ്ങളുടെ കർത്തവ്യം നിർവഹിക്കാതെ കബളിപ്പിക്കുമെന്ന ആശങ്കയിലാണ്യജമാനൻ(task master). ഒരു യഥാർത്ഥനേതാവിന്അവരുടെ ജീവനക്കാരിൽ വലിയ വിശ്വാസമുണ്ട്. നേതാവിൻ്റെ അഭാവത്തിൽ പോലും അവളുടെ/അവന്റെ പ്രജകൾ നിർദ്ദേശം പാലിക്കുകയാണെങ്കിൽ ഒരാൾ നല്ലനേതാവാണെന്നത്എല്ലാവർക്കും അറിയാം.
ഫാക്ടറികളിലെ ചിമ്മിനികളിൽ നിന്ന്പുക ഉയരുന്നത്പരിസ്ഥിതി പ്രവർത്തകരെ ആശങ്കയിലാക്കിയിരുന്നു. അവരുടെ ആശങ്കകൾ കേൾക്കാൻപോലും ആരുമുണ്ടായിരുന്നില്ല. ചിമ്മിനികൾ വായുവിലേക്ക്തുടർച്ചയായി പുകപുറന്തള്ളുന്നത്തുടർന്നു. പക്ഷേ, പെട്ടെന്ന്, മിക്കചിമ്മിനികളും അന്തരീക്ഷത്തിലേക്ക്പുകപമ്പ്ചെയ്യുന്നത്നിർത്തി. നിരവധി അന്താരാഷ്ട്ര മെഗാപാരിസ്ഥിതിക സമ്മേളനങ്ങൾക്കോ‚ ‚ഭാവിക്കുള്ള വെള്ളിയാഴ്ചകൾ‘ (‚Fridays for Future‘)പോലെയുള്ള ലോകമെമ്പാടുമുള്ള ശക്തമായ പ്രകടനങ്ങൾക്കോനേടാൻ കഴിയാതിരുന്നത്, സൂക്ഷ്മവൈറസ്പരിസ്ഥിതിയുടെ പുരോഗതിക്കായി പരോക്ഷമായി നേടി! ഉദാഹരണത്തിന്, ലോകത്തിന്റെ ചിലഭാഗങ്ങളിൽ, പരിസ്ഥിതി മലിനീകരണം കാരണം ആളുകൾ വർഷങ്ങളായി ചക്രവാളം കണ്ടിട്ടില്ല. ഇപ്പോൾ, അവർവ്യക്തവും പുതിയതുമായ ഒരുചക്രവാളം കാണുന്നു, പ്രത്യേകിച്ച്വൻ നഗരങ്ങളിൽ.
ചെറുതോ അല്ലെങ്കിൽ അപ്പോക്കലിപ്‌റ്റിക്അനുപാതത്തിലുള്ളതോ ആയദുരന്തങ്ങൾ, അന്തർദേശീയവും ദേശീയവും സാമൂഹികവും വ്യക്തി പരവുമായ ജീവിതത്തിൽ പുതിയകാഴ്ചപ്പാടുകൾ ഉണ്ടാകാനുള്ള ഉണർവിൻറെ ആഹ്വാനമാണ്. ഇനി എന്ത്അപ്പോക്കലിപ്സ്, വെളിപാട്അല്ലെങ്കിൽ ബോധോദയം സംഭവിച്ചാലാണ്നമ്മുടെജീവിതത്തിൽ എന്താണ്ശരിക്കും പ്രധാനമെന്ന്അറിയാൻ കഴിയുക? “ജ്ഞാനികൾ ആകാശവിതാനത്തിൻറെ പ്രഭപോലെതിളങ്ങും, അനേകരെ നീതിയിലേക്ക്നയിക്കുന്ന വർനക്ഷത്രങ്ങളെപ്പോലെ എന്നേക്കും പ്രകാശിക്കും.” (ദാനിയേൽ 12:3).
[1]Apocalypse (Greek ἀποκάλυψις “unveiling”, literally “disveiling ” from Greek καλύπτειν “to veil”. Cf. https://de.wikipedia.org/wiki/Apokalypse