അൻഡ്രാനുക്കറാത്തു ഗ്രാമത്തിലെ നവരത്നങ്ങൾ ജലത്താലും ആത്‌മാവിനാലും ജനിക്കുന്നു
മഡഗാസ്ക്കറിൽ നിന്നും Fr Johnson Thaliyath CMI. യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശി ക്കുക സാധ്യമല്ല. (Jn 3 : 4-5) ഈശോ തൻ്റെ ദൗത്യം തുടങ്ങുന്നതു തന്നെ മാമോദീസയിലൂടെയാണ്. ഈ തിരുവചനം സുവറാനു ഗ്രാമത്തിൽ പ്രഘോഷിക്കാൻ പോയ ഞങ്ങൾക്കും പലവട്ടം വെള്ളത്തിലിറങ്ങി നനഞ്ഞു കയറേണ്ടി വന്നു. അൻഡ്രാനുക്കറാത്തു ഗ്രാമത്തിലെ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ… Continue reading അൻഡ്രാനുക്കറാത്തു ഗ്രാമത്തിലെ നവരത്നങ്ങൾ ജലത്താലും ആത്‌മാവിനാലും ജനിക്കുന്നു ......
അങ്കിലിദാമോസിനയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം
മഡഗാസ്ക്കറിൽ നിന്നും Fr Johnson Thaliyath CMI. മഡഗാസ്ക്കറിൽ സുവിശേഷ പ്രഘോഷണം എളുപ്പമാണ്. എന്നിട്ടുപോലും നല്ല രീതിയിൽ അതു പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. നമ്മുടെ ഇഷ്ടത്തിനു കാര്യങ്ങൾ ഭംഗിയായി പോകണമെന്നില്ല. ഈശോയെ അറിഞ്ഞവരോടു്, വിശ്വാസമുള്ളവരോടു പ്രഘോഷണം എളുപ്പമാണ്. അവിടെ സ്വസ്ഥതയുണ്ട്, അംഗികാരമുണ്ടു്, നന്ദി പ്രകടനങ്ങളുണ്ട്, നേർച്ചവരുമാനമുണ്ട്. ഈശോയെ അറിയാത്തവരോടു് സുവിശേഷം പറയാൻ ഇറങ്ങിയാൽ ഒരു വിശ്വാസ സമൂഹത്തിൽ ലഭിക്കുന്ന തലോടലുകൾ അവിടെ ലഭ്യമാകില്ല. അവർക്കാശ്വാസമായി ഈശോ പറയുന്നുണ്ടാകും “നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിട്ടുണ്ടു്, അതിൽ സന്തോഷിക്കുവിൻ!”. ഈശോയുടെ… Continue reading അങ്കിലിദാമോസിനയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ......
അംബാലബെയിലെ മിഷൻ
Fr Johnson Thaliyath CMI Medagascar “അംബാലബെ” ഗ്രാമം പ്രശ്നക്കാരുടെ ഒരു സ്ഥലമെന്ന നിലയിലാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്. ഒരു കളവിൻ്റെ പശ്ചാത്തലത്തിൽ. കളവു എന്ന പറഞ്ഞാൽ ഒരു തരം തട്ടിപ്പറിക്കൽ. പൊതുവഴിയിൽ നടന്നു പോയ്ക്കൊണ്ടിരുന്ന അങ്കിലിമഹസുവ പള്ളിയിലെ ചെറുപ്പക്കാരുടെ വസ്തുക്കൾ അംബാലബേ ഗ്രാമത്തിലെ ചെറുപ്പക്കാർ കവർച്ച ചെയ്തെടുത്തു. അന്നു തന്നെ ആ ഗ്രാമത്തിലേക്കു പോകണമെന്നു ആഗ്രഹിച്ചെങ്കിലും Andranomainty പള്ളിക്കാർ തടഞ്ഞു. എന്നിരുന്നാലും നഷ്ടപ്പെട്ടവരുടെ സാധനങ്ങൾ തിരിച്ചു കിട്ടാൻ അതിടയാക്കി. അംബാലബേ എന്ന പേരിൻ്റെ… Continue reading അംബാലബെയിലെ മിഷൻ ......
മഹസുവക്കാരുടെ സ്വപ്നപൂര്‍ത്തി
മഹസുവ ഗ്രാമത്തിലെ വീടു സന്ദർശനത്തിനൊടുവിൽ അവിടെ പള്ളിവേണമെന്നുപറഞ്ഞു കൊണ്ടിരുന്ന കാരണവരായ ദാദാപിയേറിൻ്റെ വീട്ടിലെത്തി. ഒറ്റക്കു കഴിയുന്ന അദ്ദേഹത്തിനു കൂട്ട് തൻ്റെ കുറച്ചു കോഴികളാണ്. എല്ലാവരും ഒരു മുറിയിൽ തന്നെ അന്തിയുറങ്ങുന്നു. ......
കൊച്ചു അന്തോണി മഡഗാസ്ക്കറിൽ നിന്നും
ജൂൺ മാസത്തിലാണ് ദൈവസ്നേഹത്തിൻ്റെ പ്രതിരൂപമായ ഈശോയുടെ തിരുഹൃദയ തിരുന്നാളും ഫ്രഞ്ചു കോളനിയാക്കപ്പെട്ട മഡഗാസ്ക്കറിൻ്റെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കപ്പെടുന്നത്. ജൂൺ 26- ആണ് സ്വാതന്ത്ര്യ ദിനം. ജൂൺ മാസത്തിൽ സാധാരണ വീടുകൾക്കു മുകളിൽ പോലും രാജ്യത്തിൻ്റെ ദേശീയപതാക പാറിക്കളിക്കുന്നുണ്ടാകും. ......
ദൈവകരുണയുടെ കരസ്പർശനങ്ങൾ മഡഗാസ്ക്കറിൽ നിന്നും
ഈശോയുടെ തിരുഹൃദയത്തിരുന്നാളിൻ്റെ ഒരുക്കത്തിലായിരുന്നു ജൂൺ 15 വ്യാഴാഴ്ച. ഈ ആഴ്ചയിൽ രണ്ടു ചെറിയ ദുരന്ത സംഭവങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായി. ഒന്നു വെള്ളത്തിലും രണ്ടു തീയിലും. രണ്ടിലും ദൈവകരുണയുടെ കരസ്പർശനങ്ങൾ ഞങ്ങൾ അനുഭവിച്ചു. ......




